മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമയിലെ ഏറ്റവും വലിയ താരവും മോഹൻലാൽ തന്നെ ആണ്. ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മോഹൻലാൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നിർമ്മാതാവായും, ഗായകൻ ആയും എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള മോഹൻലാൽ ആദ്യം ആയി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബറോസ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിച്ച ബറോസ് ഇന്നലെ പൂർത്തിയായി. മോഹൻലാൽ തന്നെ ആണ് ചിത്രം പാക്ക് അപ്പ് ആയ വിവരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും അടങ്ങിയ ഒരു ചിത്രവും മോഹൻലാൽ പങ്കുവെച്ചിരുന്നു. ബറോസ് ടീം ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുക ആണെന്ന കുറിപ്പോട് കൂടിയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്. ത്രീഡിയിൽ ആണ് ബറോസ് ഒരുങ്ങുന്നത്. 400 വർഷം ആയി നിധി സൂക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ഭൂതത്തിന്റെ കഥയാണ് ബറോസ്.
നിധിയുടെ യഥാർത്ഥ അവകാശി വരുന്നതും കാത്ത് ഇരിക്കുകയാണ് ബറോസ്. അങ്ങനെ ഒരു ദിവസം നിധി തേടി ഒരു പെൺകുട്ടി വരുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ബാറോസ് പറയുന്നത്. മോഹൻലാൽ തന്നെ ആണ് ചിത്രത്തിൽ ഭൂതമായി എത്തുന്നത്. സ്പാനിഷ് താരങ്ങൾ ആയ റാഫേൽ അമാർഗോ, പാസ് വേഗ, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രത്തിന്റെ സൃഷ്ടാവ് ജിജോ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബറോസ് നിർമിച്ചിരിക്കുന്നത്.