മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ബിലാൽ. മമ്മൂട്ടിയെ നായകൻ ആക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിന്റെ സ്വീക്വൽ ആയി 2017 ൽ അനൗൺസ് ചെയ്ത ചിത്രം ആണ് ബിലാൽ. ആദ്യ ഭാഗത്തിൽ അഭിനയിച്ച ബാല, മനോജ് കെ ജയൻ, മമ്ത മോഹൻദാസ് തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. പല കാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ട് പോവുകയായിരുന്നു.
ബിലാൽ വരുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്ന ഒരു കാര്യം ആണ് ചിത്രത്തിൽ അബു ജോൺ കുരിശിങ്കൽ ആയി ആരാണ് എത്തുക എന്നത്. അബു ജോൺ കുരിശിങ്കൽ ആയി ദുൽഖർ സൽമാൻ എത്തും എന്ന് തരത്തിൽ റിപ്പോർട്ടുകൾ ഉണ്ട്. അബു ജോൺ കുരിശിങ്കൽ എന്ന കഥാപാത്രം ചെയ്യാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് ദുൽഖർ പല പ്രാവശ്യം വെളിപ്പെടുത്തിയിട്ടുള്ള കാര്യം ആണ്. ഈ കഴിഞ്ഞ ദിവസം കേരളത്തിൽ വെച്ച് നടന്ന സീത രാമം എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ വെച്ചും ദുൽഖർ ഇക്കാര്യം പറഞ്ഞിരുന്നു.
ഇപ്പോൾ ബിലാലിൽ ദുൽഖർ ഉണ്ടെങ്കിൽ ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ പിറക്കും എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകൻ. ബിലാലിൽ ദുൽഖർ ഉണ്ടെങ്കിൽ അതായിരിക്കും മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്നാണ് പോസ്റ്റിൽ പറയുന്നത്. ലാലേട്ടനും പ്രിത്വിരാജും ഒരുമിച്ച് ശ്രെമിച്ചാൽ പോലും ആ ഒരു റെക്കോർഡ് മറികടക്കാൻ സാധിക്കില്ല എന്നും പോസ്റ്റിൽ പറയുന്നു. മമ്മുക്ക-അമൽ നീരദ് കോമ്പോക്ക് ഒപ്പം ദുൽഖർ കൂടി ചേരുമ്പോൾ അത് ഒരു ഡെഡ്ലി കോമ്പോ ആയി മാറും എന്നാണ് പോസ്റ്റിൽ പറയുന്നത്.