ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഓൺ സ്ക്രീൻ ജോടികൾ ആണ് വിജയ് ദേവർകൊണ്ടയും നാഷണൽ ക്രഷ് രശ്മിക മന്ദാനയും. രണ്ടേ രണ്ട് ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇരു ചിത്രങ്ങളിലെയും ഇരുവരുടെയും കെമിസ്ട്രി അപാരം ആയിരുന്നു. തെലുങ്കിൽ മാത്രം അല്ല മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഇൻഡസ്ട്രികളിൽ വിജയ് ദേവർകൊണ്ട – രശ്മിക കൂട്ടുകെട്ട് ഒരു തരംഗം ആയി മാറിയിരുന്നു. ഇതിന് ശേഷം ഇരുവരും പ്രണയത്തിൽ ആണ് എന്ന വാർത്തകൾ പരക്കാൻ തുടങ്ങിയിരുന്നു.
ഇപ്പോൾ ഈ വാർത്തകൾക്ക് ഒക്കെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയപ്പെട്ട വിജയ് ദേവർക്കൊണ്ട. പ്രശസ്ത സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയിൽ വെച്ചാണ് വിജയ് ദേവർകൊണ്ട ഈ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ ഏറ്റവും പുതിയ ചിത്രം ആയ ലൈഗറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് വിജയ് ദേവർകൊണ്ട കോഫി വിത്ത് കരൺ എന്ന പരിപാടിക്ക് എത്തിയത്.
കരിയറിന്റെ തുടക്കത്തിൽ രണ്ട് സിനിമകൾ തങ്ങൾ ഒരുമിച്ചു ചെയ്തിട്ടുണ്ട് എന്നും തനിക്ക് ഏറെ പ്രിയപ്പെട്ടവൾ ആണ് രശ്മിക മന്ദാനയെന്നും വിജയ് പറഞ്ഞു. എന്നാൽ തങ്ങൾ തമ്മിൽ ഉള്ളത് സൗഹൃതബന്ധം മാത്രം ആണെന്നും വിജയ് പറയുന്നു. ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആണ് തങ്ങൾ എന്നും പരസ്പരം ജീവിതത്തിലെയും സിനിമയിലെയും വിശേഷങ്ങൾ പങ്കുവെക്കറുണ്ട് എന്നും വിജയ് കൂട്ടിച്ചേർക്കുന്നു. പൂരി ജഗ്നാഥാണ് ലൈഗർ സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ അനന്യ പാണ്ഡയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.