മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമയിലെ എന്നല്ല ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള പേരാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റേത്. ഇപ്പോൾ മോഹൻലാലിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരളത്തിലെ തിയേറ്റർ ഉടമകൾ. മോഹൻലാൽ സിനിമകൾ തുടർച്ചയായി ഒടിടിക്ക് കൊടുക്കുന്നതിന് എതിരെ ആണ് തിയേറ്റർ ഉടമകൾ രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ തിയേറ്ററുകൾ വലിയ നഷ്ടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫീയോക് പറയുന്നത്. അത്തരം ഒരു സാഹചര്യം നില നിൽക്കെ മലയാളത്തിലെ ഏറ്റവും വലിയ താരം ആയ മോഹൻലാലിന്റെ സിനിമകൾ തുടർച്ചയായി ഒടിടിക്ക് കൊടുക്കുന്നത് ആണ് തിയേറ്റർ ഉടമകളെ പ്രകോപിതർ ആക്കിയിരിക്കുന്നത്. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് അൻപത്തി ആറ് ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇനി ഒടിടിക്ക് നൽകാവൂ എന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. ഇതുമായി സഹകരിക്കാത്ത താരങ്ങളുടെ ചിത്രം വിലക്കും എന്നും ഫീയോക് പറഞ്ഞു.
മോഹൻലാൽ ചിത്രങ്ങൾ ആയ ദൃശ്യം-2, 12ത് മാൻ എന്നീ ചിത്രങ്ങൾ ഡയറക്ട് ഒ ടി ടി റിലീസ് ആയാണ് പുറത്ത് വന്നത്. ഇനി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ എന്ന ചിത്രവും ഒ ടി ടി ക്ക് കൊടുത്തു എന്നാണ് വിവരങ്ങൾ. മോഹൻലാൽ ചിത്രങ്ങൾ ഇങ്ങനെ ഒ ടി ടി ക്ക് നൽകിയാൽ ഭാവിയിൽ അവിടെ തന്നെ പ്രദർശിപ്പിക്കേണ്ടി വരുമെന്നും മോഹൻലാൽ സിനിമകൾ തിയേറ്റർ കാണില്ല എന്നും ഫീയോക് പറയുന്നു.