ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ എക്കാലത്തെയും മികച്ച കൊമേർഷ്യൽ ഹിറ്റ് സംവിധായകനായ ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി വരുന്ന ചിത്രമാണ് പാപ്പൻ. ഇവർ രണ്ടു പേരും ഒന്നിക്കുന്നു എന്നതോടൊപ്പം തന്നെ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷും ഇതിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു എന്നീ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പ്രേക്ഷകർ ഒട്ടേറെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ഇത്തവണ ജോഷിയ പ്രേക്ഷകരെ അതിശയിപ്പിച്ച മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായാണ് എത്തിയിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയുടെ ഒരു തിരിച്ചു വരവ് വിളിച്ചറിയിക്കുന്ന ചിത്രം തന്നെയാണ് പാപ്പൻ എന്ന ചിത്രം എന്ന് വേണം കരുതാൻ. വളരെ എൻഗേജിങ് ആയ ആദ്യ പകുതിയും മാസ്സ് ആക്ഷനുകളുള്ള രണ്ടാം പകുതിയും കൂടാതെ അപ്രതീക്ഷിതമായ ക്ളൈമാക്സും തന്നെയാണ് ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ജൈക്സ് ബിജോയുടെ ബാക് ഗ്രൗണ്ട് മ്യൂസിക്കും ചിത്രത്തിന് പുതുജീവൻ നൽകുന്നുണ്ട്.
“#പാപ്പൻ അതെ!!! സുരേഷ് ഗോപി വീണ്ടും ട്രാക്കിലേക്ക്.. അവസാന അരമണിക്കൂർ. സുരേഷ് ഗോപി ജോഷിയുടെ കോംബോ സ്ട്രൈക്കുകൾ.. ആദ്യ പകുതിയും വളരെ മികച്ച രണ്ടാം പകുതിയും അവസാന 30 മിനിറ്റും മികച്ചതാണ്.” ഇത്തരത്തിലാണ് പ്രേക്ഷകർ ചിത്രത്തെ വിലയിരുത്തുന്നത്. “മമ്മൂട്ടിയുടെ കരിയറിൽ ‘ന്യൂ ഡൽഹി’ എങ്ങനെയാണ് പ്രധാനമായത്, സുരേഷ്ഗോപിക്ക് ‘പാപ്പൻ’ ആയിരിക്കും. ഒരു സൂപ്പർ സ്റ്റാറിന്റെ ഏറ്റവും വലിയ തിരിച്ചുവരവ് എന്നൊക്കെയാണ് ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
മികച്ച രീതിയിൽ തയ്യാറാക്കിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലൂടെ സംവിധായകൻ ജോഷി വീണ്ടും ബോക്സ് ഓഫീസിൽ കയ്യടക്കുന്നു എന്നും സുരേഷ് ഗോപി വിരമിച്ച ഒരു പോലീസുകാരനെന്ന നിലയിൽ തന്റെ അഭിനയ മികവ് വളരെ മികച്ച രീതിയിൽ ഷോ കേസ് ചെയ്യുന്ന ചിത്രം ആണ് ഇതും എന്നുമാണ് നിരൂപകരുടെ അഭിപ്രായം. ജെയ്ക്സ് ബിജോയിയുടെ ഗംഭീര പശ്ചാത്തല സംഗീതവും ‘പാപ്പന്റെ’ മറ്റൊരു ഹൈലൈറ്റാണെന്ന് പറയപ്പെടുന്നു.
ഇത്തരത്തിലുള്ള റിവ്യൂകളെല്ലാം കൂട്ടിവായിക്കുമ്പോൾ, കേരളത്തിലെ എല്ലാ തിയ്യേറ്ററുകളിൽ നിന്ന് ‘പാപ്പന്’ വളരെ മികച്ച പോസിറ്റീവ് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്, വരും ദിവസങ്ങളിലും ചിത്രം നല്ല പ്രതികരണങ്ങൾ നേടിയാൽ, പൃഥ്വിരാജിന് ശേഷം ‘പാപ്പൻ’ തീർച്ചയായും ബോക്സ് ഓഫീസ് ഭരിക്കും എന്ന് പറയാം. അവസാനമായി ഇത്തരത്തിൽ ആളുകളെ തിയ്യേറ്ററിലേക്കു കുത്തിനിറച്ച ഒരു ചിത്രം പ്രിത്വിരാജ് നായകനായി വിവേക് ഒബ്റോയ് , സംയുക്ത മേനോൻ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച കടുവ ആയിരുന്നു