തമിഴ് വസ്ത്ര വ്യാപാര റീറ്റെയ്ൽ രംഗത് തിളങ്ങി നിൽക്കുന്ന സ്ഥാപനമാണ് ശരവണ സ്റ്റോഴ്സ്. സ്ഥാപനത്തിന്റെ ഓണർ ആയ അരുൾ ശരവണൻ നായകനായി തിയ്യേറ്ററുകളിൽ എത്തുന്ന ചിത്രമാണ് ദി ലെജൻഡ് എന്ന തമിഴ് ചിത്രം. ചിത്രം കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിൽ റിലീസ് ആയത്. ആദ്യമായി ശരവണൻ പ്രത്യക്ഷപ്പെടുന്നത് ശരവണ സ്റ്റോഴ്സ് ന്റെ പരസ്യ ചിത്രത്തിൽ ആണ്. മലയാള സിനിമയിലെ പ്രാഞ്ചിയേട്ടൻ എന്ന മമ്മൂക്ക അനശ്വരമാക്കിയ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള കഥാപാത്രമാണ് അരുൾ ശരവണൻ.
ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടാതെ ശ്രീനിവാസൻ നായകനായി എത്തിയ ആക്ഷേപ ഹാസ്യ ചിത്രമായ സൂപ്പർ സ്റ്റാർ സരോജ് കുമാർ എന്ന ചിത്രത്തിലെ ചില രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന്ന തരത്തിലുള്ള സീനുകളാണ് ചിത്രത്തിലുള്ളത്. ശതകോടീശ്വരനായ ഒരു ശാസ്ത്രജ്ഞനാണ് ചിത്രത്തിലെ നായകൻ.
ദി ലെജൻഡിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിന് കാരണമായത് ചിത്രത്തിലെ നായകനായ ശരവണൻ എന്ന ബിസിനെസ്സ് കാരൻ സിനിമാതാരമാകാൻ തീരുമാനിച്ചതാണ്. ഒരു നായകന് ആവശ്യമായതെല്ലാം ശരവണൻ ചിത്രത്തിൽ ചെയ്യുന്നുണ്ട് – അയാൾ യുദ്ധം ചെയ്യുന്നുണ്ട്, മുൻനിര നായികമാർ അദ്ദേഹത്തെ പ്രണയിക്കുന്നുണ്ട്, കാൽ കുലുക്കുമ്പോൾ പൊടി പാറുന്നുണ്ട്, “എനക്കു പധവി മുക്കിയം ഇല്ലങ്ക.. മക്കൾ താൻ മുക്കിയും” എന്നിങ്ങനെയുള്ള പഞ്ച് ഡയലോഗുകൾ പറഞ്ഞും അദ്ദേഹം ചിത്രത്തെ ഒരു മാസ്സ് എന്റെർറ്റൈനെർ ആക്കാൻ നോക്കുന്നുണ്ട്.
ഖേദകരമെന്നു പറയട്ടെ, മുഖത്തെ ഒരു പേശി പോലും ചലിപ്പിക്കാതെയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് (ഓരോ ഷോട്ടിലും മേക്കപ്പിൽ ചെയ്തിരിക്കുന്നത് അത് കൂടുതൽ വഷളാക്കുകയേയുള്ളൂ). നാസർ, പ്രഭു, വിജയകുമാർ, ദേവദർശിനി, സച്ചു, തമ്ബി രാമയ്യ പ്രതിഫലത്തിന് വേണ്ടി മാത്രം ഒരു ചിത്രത്തിൽ അഭിനയിച്ചത് പോലെയാണ് തോന്നുന്നത്.
ഗീതികയും ഉർവശി റൗട്ടേലയും നല്ല പ്രകടനം കാഴ്ച വക്കുന്നുണ്ടെങ്കിലും അസ്ഥാനത്തായി ഉള്ള കാസ്റ്റിംഗ് ആണ് ആകെ ഉള്ള ഒരു വൃത്തികേട്. ശരവണന്റെ വസ്ത്രവ്യാപാരശാലയുടെ ഒരു പരസ്യത്തിന്റെ ഭാഗമാകുന്നത് പോലെ എല്ലാവരും ചിത്രത്തിൽ ഒമ്പതു വസ്ത്രം എപ്പോഴും ധരിക്കുന്നുണ്ട്. ആകെ മൊത്തത്തിൽ ബിലോ ആവറേജ് നിലവാരമുള്ള ഒരു സർക്സ് പോലെയാണ് ലെജൻഡ് എന്ന ചിത്രം.