നടൻ വിക്രത്തിന്റെ അന്യൻ സിനിമ കാണാത്തവർ വളരെ വിരളമാണ്. ദേശീയ അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലൊണ് ‘അന്യൻ കണ്ടിട്ടുണ്ടോ, ഇല്ലെങ്കിൽ പോയി അന്യൻ കാണൂ, എന്ന വാചകം ആണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ പ്രശ്നത്തെ ആസ്പദമാക്കി തമിഴിലെ ഹിറ്റ് മേക്കർ ശങ്കർ ഒരുക്കിയ ചിത്രം അക്കാലത്ത് ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററും ട്രെൻഡ് സെറ്റിങ് സിനിമയുമായിരുന്നു.
അങ്ങനെ തലങ്ങും വിലങ്ങും അന്യൻ മയം മാത്രം. ഓരേ സമയം അന്യനായും അമ്പിയായും റിമോയായും വിക്രം സ്ക്രീനിൽ ത്രസിപ്പിച്ചത് ഇപ്പോഴും ആരാധകർ ഉള്ളിൽ കൊണ്ട് നടക്കാറുണ്ട്. തലങ്ങും വിലങ്ങും അന്യൻ ട്രോളുകൾ ആണ്. ദേശീയ അവാർഡ് ലഭിച്ച ശേഷമാണ് ആരാധകർ തമ്മിലുള്ള പോര് ഇപ്പോൾ ട്രോളുകളിൽ വെെറലാണ്.
അന്യൻ കാണട്ടെ, അന്യൻ കണ്ടിട്ട് സംസാരിച്ചാൽ മതി, അന്യൻ കണ്ടിട്ട് അഭിപ്രായം പറയു സുഹൃത്തെ തുടങ്ങി ഇപ്പോൾ ട്രോളുകളാലുള്ള കമന്റുകളാണ് പല പോസ്റ്റുകൾക്കും ലഭിക്കുന്നത്. ശങ്കർ സംവിധാനം ചെയ്ത അന്യൻ 2005ലാണ് റിലീസ് ചെയ്തത്. മൂന്ന് വ്യത്യസ്ഥ വേഷങ്ങൾ ചെയ്തിട്ടും അന്ന് വിക്രത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നില്ല. സിനിമ സംബന്ധമായ ഒരു ട്രോൾ പേജിൽ നടൻ വിക്രത്തെ കുറിച്ച് തുടർച്ചയായി പോസ്റ്റ് ഇടാറുണ്ട്.
ആ ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാളാണ് ഈ പോസ്റ്റ് ഇടുന്നയാൾ എന്നാണ് ട്രെൻഡിനെ കുറിച്ച് പറയുന്നവർ അവകാശപ്പെടുന്നത് കഴിഞ്ഞ ദിവസം തമിഴ് നടൻ സൂര്യക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതോടെ അഡ്മിന്റെ അന്യൻ പോസ്റ്റ് വീണ്ടും പ്രത്യക്ഷമായി. യഥാർത്ഥത്തിൽ ടോവിനോ തോമസും ബേസിൽ ജോസ്ഫ്ഉം ആങ്കർ നന്ദിനിയുടെ നടന്ന ഒരു ഇന്റർവ്യൂ വില നിന്നാണ് ഈ ട്രോളുകളുടെ ഉദയം.
ഒരുപാട് തവണ കണ്ട ചിത്രം ഏതാണെന്നുള്ള ആങ്കറിന്റെ ചോദ്യത്തിന് ബേസിൽ ഉത്തരം പറഞ്ഞതിന് ശേഷം ടോവിനോ പറഞ്ഞത്, താൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അന്യൻ റിലീസ് ആകുന്നത് എന്നായിരുന്നു. തുടർന്ന് ഓ നീ ഒത്തിരി തവണ കണ്ടിട്ടുള്ള ചിത്രം അന്യൻ ആണോ എന്നായിരുന്നു ബേസിൽ ജോസഫ് ചോദിച്ചത്. ഇതേ തുടർന്നാണ് ഇത്തരത്തിൽ അന്യൻ ട്രോളുകളാൽ നിറഞ്ഞു കവിഞ്ഞ സോഷ്യൽ മീഡിയയെ കണ്ടത്.