ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന പാൻ-ഇന്ത്യൻ ചിത്രമായ സീതാ രാമം അടുത്ത മാസം ഓഗസ്റ്റ് 5 ന് റിലീസിന് ഒരുങ്ങികൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ പ്രമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം ഇപ്പോൾ. ഇത്തരത്തിലുള്ള ഒരു പരിപാടിക്കിടെ, ദുൽഖർ സൽമാൻ തന്റെ വളരെ ആഘോഷിക്കപ്പെട്ട അടുത്തിടെ ഇറങ്ങിയ റൊമാന്റിക് ചിത്രങ്ങളെക്കുറിച്ചും തന്റെ റൊമാന്റിക് ഹീറോ ഇമേജിനെ കുറിച്ചും തുറന്നു പറച്ചിലുകൾ നടത്തുകയുണ്ടായി.
തന്റെ റൊമാന്റിക് ഹീറോ ഇമേജിൽ വന്നു തനിക്കും പ്രേക്ഷകർക്ക്ഉം മടുത്തു എന്നും അതിനാൽ അത്തരം വേഷങ്ങളിൽ നിന്ന് പിന്മാറാൻ താൻ തന്നെ ആഗ്രഹിക്കുന്നുവെന്നും താരം വെളിപ്പെടുത്തി. തന്റെ ആരാധകരെയും പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ സീതാരാമം തൽക്കാലം തന്റെ അവസാന റൊമാന്റിക് ചിത്രമായിരിക്കുമെന്ന് ദുൽഖർ സൽമാൻ മാധ്യമങ്ങൾക്കു മുൻപിൽ പറഞ്ഞു.
എങ്കിലും, നടൻ തന്റെ സിനിമ ട്രെൻഡുകൾ പിന്തുടരുന്ന പ്രേക്ഷകർക്കായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഒരു പുത്തൻ അനുഭവമായിരിക്കുകയാണ്. തന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ മാസ്, ആക്ഷൻ വിഭാഗങ്ങളിൽ പെട്ടതാണെന്നും പാൻ-ഇന്ത്യൻ താരം വെളിപ്പെടുത്തി.
ദുൽഖർ സൽമാൻ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ അടുത്ത മലയാളം ചിത്രമായ കിംഗ് ഓഫ് കോത ആരാധകർ കാത്തിരിക്കുന്ന രീതിയിലുള്ള കൾട്ട് ആക്ഷൻ മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് തന്റെ അടുത്ത തമിഴ് ചിത്രീകരണത്തിന്റെ ഷൂട്ടിംഗ് കുറച്ച് ദിവസത്തിനുള്ളിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്.
വിചാരിച്ച പോലെ കാര്യങ്ങൾ നടന്നാൽ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കും. ഈ പ്രോജക്റ്റ് പൂർത്തിയാക്കിയ ശേഷം, വരാനിരിക്കുന്ന മറ്റൊരു തമിഴ് പ്രോജക്റ്റിന്റെ ഷൂട്ടിംഗ് അദ്ദേഹം ആരംഭിക്കും, അത് ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കും എന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ.