മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രെദ്ദേയനായ ഒരു നടൻ ആണ് നിവിൻ പോളി. 2010 ൽ വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ആണ് നിവിൻ പോളി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തട്ടത്തിൻ മറയത്ത്, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാളായി മാറാൻ നിവിൻ പോളിക്ക് കഴിഞ്ഞു.
ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോ വഴി പ്രശസ്തനായ ഒരു ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ വ്യക്തി ആണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. റോബിൻ ആർമി എന്നാണ് റോബിൻ ആരാധകർ അറിയപ്പെടുന്നത്. ഇപ്പോൾ റോബിനെ പറ്റി നിവിൻ പോളി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മഹാവീര്യർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് നിവിൻ പോളി ഡോക്ടർ റോബിനെ പറ്റി പറഞ്ഞത്.
നിവിൻ പോളി സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലല്ലോ എന്ന് അവതരിക ചോദിച്ചപ്പോൾ ആണ് റോബിന്റെ വിഷയം എങ്ങനെയോ കടന്ന് വന്നത്. തനിക്ക് റോബിനെ അറിയില്ലായിരുന്നു എന്നും, ബിഗ് ബോസ്സ് എന്ന പരിപാടി കാണാറില്ല എന്നുമാണ് നിവിൻ പോളി പറഞ്ഞത്. എന്നാൽ പിന്നീട് താൻ റോബിൻ ആരാണ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കിയിരുന്നു എന്നും നിവിൻ പോളി പറഞ്ഞു. എന്നാൽ നിവിന്റെ ഈ പരാമർശത്തിന് എതിരെ റോബിൻ ആർമി രംഗത്ത് വന്നു. തനിക്ക് എതിരാളി ഒരാൾ വളരുന്നത് താല്പര്യം ഇല്ലാത്തത് കൊണ്ടാണ് നിവിൻ അങ്ങനെ പറഞ്ഞത് എന്നും റോബിൻ സിനിമയിൽ വന്നാൽ നിവിൻ വീട്ടിൽ ചൊറിയും കുത്തി ഇരിക്കേണ്ടി വരും എന്നും ഒക്കെയാണ് റോബിൻ ആർമി പറയുന്നത്.