കൊറോണ എന്ന മഹാമാരി രാജ്യത്തു പിടി മുറുക്കിയതിനു പിന്നാലെയാണ് ഓ ടി ടി പ്ലാറ്റ്ഫ്ലോമുകളുടെ അതിപ്രസരം ഉണ്ടായത്. ആദ്യ കാലങ്ങളിൽ മുൻ ധാര ഭരിച്ചിരുന്നത് നെറ്ഫ്ലിക്സ്ഉം ആമസോൺ പ്രായവും ആണെങ്കിൽ ഇന്ന് ഒട്ടനേകം ഓ ടി ടി പ്ലാറ്റ്ഫോമുകൾ രാജ്യത്തു അവൈലബിൾ ആണ്. തിയേറ്ററുകളിൽ ഇറങ്ങിയുന്ന ചിത്രങ്ങൾ എല്ലാം തന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം അപ്രത്യക്ഷമാവുകയും പിന്നീട് ഉടനെ തന്നെ അവ ഏതെങ്കിലും ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ആവുകയും ചെയ്യുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്.
എന്നാൽ നാട്ടിലെ ഒട്ടനവധി വരുന്ന തിയ്യേറ്ററുകളിൽ ആളുകൾ കേറാതെ വരുന്ന സന്ദർഭം ഉണ്ടായപ്പോൾ ഇപ്പോൾ തിയ്യേറ്റർ ഉടമകളുടെ സംഘടനായായ ഫിയോക് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ഓ ടി ടി പ്ലാറ്റ്ഫോമുകൾ നിയത്രിക്കണമെന്ന ആവശ്യവുമായാണ് ഇത്തവണ ഫിയോക് മുന്നോട്ടു വന്നിരിക്കുന്നത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും തുടങി ഒരുവിധം മലയാള സിനിമയിലെ മുൻധാര നായകന്മാരെല്ലാം തന്നെ ഓ ടി ടി സ്റ്റാറുകൾ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്.
തിയ്യേറ്ററുകളിൽ മോശം പ്രകടനം കാഴ്ച വയ്ക്കുന്ന പല ചിത്രങ്ങളും ഓ ടി ടി യിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ദീർഘ കാല വരുമാനത്തെ അടിസ്ഥാമാക്കിയാണ് ഇപ്പോൾ ചിത്രങ്ങൾ നേരെ തന്നെ ഓ ടി ടി യിൽ റിലീസ് ചെയ്യുന്നത്. തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കണം.
തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴിഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നു. ഇത്തരത്തിൽ ഓ ടി ടി യുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ തിയ്യേറ്റർ ഉടമകൾ ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ ഫിലിം ചേംബർ തള്ളിയിരുന്നു. എന്നാൽ ഇനി മുതൽ തിയ്യേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ 56 ദിവസങ്ങൾക്കു ശേഷം മാത്രം ഓ ടി ടി യിലേക്ക് നൽകണം എന്ന തങ്ങളുടെ ആവശ്യം വളരെ ശക്തമായി ഉന്നയിച്ചു മുന്നോട്ടു പോകാനാണ് തിയ്യേറ്റർ ഉടമകളുടെ ആവശ്യം.
കെജിഎഫ്, ആർആർആർ, വിക്രം, മാസ്റ്റർ തുടങ്ങിയ വലിയ സിനിമകൾക്ക് മാത്രമാണ് ജനങ്ങൾ ഇപ്പോൾ വലിയ തരത്തിൽ തീയറ്ററിൽ എത്തുന്നത്. മുൻപെല്ലാം തന്നെ ജനങ്ങളുടെ സിനിമാ ആസ്വാദനത്തിന്റെ അടിസ്ഥാനം തിയ്യേറ്ററുകൾ മാത്രമായിരുന്നു. ഈ സ്ഥിതി തുടരകയാണെങ്കിൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.