ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ. ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു ആളാണ് നടിപ്പിൻ നായകൻ സൂര്യ. തന്റെ അഭിനയ മികവ് കൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരുപാട് ആരാധകരെ ഉണ്ടാക്കി എടുക്കുവാനും നടിപ്പിൻ നായകൻ സൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴ് സിനിമ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു താരം കൂടിയാണ് സൂര്യ.
ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകമാരിൽ ഒരാളാണ് സുധ കൊങ്കര. മാധവൻ-ഋതിക എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ഇരുത്തി സുട്രൂ, നടിപ്പിൻ നായകൻ സൂര്യയെ നായകൻ ആക്കി ഒരുക്കിയ സുരറെയ് പൊട്രൂ എന്നീ ചിത്രങ്ങൾ വഴി ഇന്ത്യ ഒട്ടാകെ ശ്രെദ്ധ നേടി എടുക്കാൻ സുധ കൊങ്കരക്ക് സാധിച്ചിരുന്നു. സുരറെയ് പൊട്രൂ എന്ന ചിത്രം 2020 ലെ അഞ്ച് നാഷണൽ അവാർഡ് ആണ് നേടി എടുത്തത്. മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ, മികച്ച മ്യൂസിക് ഡയറക്ടർ, ബെസ്റ്റ് സ്ക്രീൻ പ്ലെ എന്നീ വിഭാഗങ്ങളിൽ ആണ് സുരറെയ് പൊട്രൂ നാഷണൽ അവാർഡ് സ്വന്തമാക്കിയത്.
ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് നാഷണൽ അവാർഡ് വിന്നിംഗ് കൂട്ട്കെട്ട് ആയ സുധ കൊങ്കര-സൂര്യ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്നതാണ്. സംവിധായിക സുധ കൊങ്കര തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ അക്ഷയ് കുമാർ, രാധിക മദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കുന്ന സുരറെയ് പൊട്രൂ ഹിന്ദി റീമേക്കിന്റെ തിരക്കുകളിൽ ആണ് സുധ കൊങ്കര. ഇത് പൂർത്തിയായ ശേഷം സൂര്യയുടെ ഇപ്പോഴത്തെ കമ്മിറ്റ്മെന്റ്സും കഴിഞ്ഞ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിലേക്ക് കടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.