മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയുടെ തിരക്കഥയിൽ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൺസ് വീഡിയോയിൽ ലാലേട്ടൻ ആറാടുക എന്ന ഡയലോഗ് വഴി പ്രശസ്തൻ ആയ വ്യക്തി ആണ് സന്തോഷ് വർക്കി. അതിന് ശേഷം ഇറങ്ങിയ മിക്ക ചിത്രങ്ങളുടെയും തിയേറ്റർ റെസ്പോൺസ് വീഡിയോയിൽ ഒരു സ്ഥിരം സാന്നിധ്യം ആയിരുന്നു സന്തോഷ് വർക്കി. ലാലേട്ടൻ ആറാടുക ആണ് ഡയലോഗിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കുവാനും സന്തോഷ് വർക്കിക്ക് സാധിച്ചിരുന്നു.
തനിക്ക് പ്രശസ്ത നടി നിത്യ മേനോനോടുള്ള പ്രണയം പല തവണ സന്തോഷ് വർക്കി തുറന്ന് പറഞ്ഞിട്ടുള്ളത് ആണ്. ഇപ്പോൾ നിത്യ മേനോൻ കമ്മിറ്റെഡ് ആയിരുന്നുവെങ്കിൽ അത് തന്നോട് നേരത്തെ തന്നെ പറയാമായിരുന്നു എന്നും അത് അറിഞ്ഞിരുന്നുവെങ്കിൽ താൻ വെറുതെ പുറകെ നടന്ന് സമയം കളയില്ലായിരുന്നു എന്നും സന്തോഷ് വർക്കി പറയുന്നു. ഇനി തന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാകില്ല എന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു. നിത്യ മേനോൻ മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നതിന് ശേഷം ആയിരുന്നു സന്തോഷ് വർക്കിയുടെ ഈ പ്രതികരണം.
താൻ പല തവണ നിത്യ മേനോനെ കാണാൻ പോയിട്ടുണ്ട് എന്നും അപ്പോഴെല്ലാം തന്റെ ആഗ്രഹം അവരോട് പറഞ്ഞിട്ടുള്ളത് ആണെന്നും സന്തോഷ് വർക്കി പറയുന്നു. കോളാമ്പി സിനിമയുടെ ലൊക്കേഷനിലും ബാംഗ്ലൂർ പോയെല്ലാം അവരെ കണ്ടു. കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ തന്നെ ഒരു സഹോദരനായോ ഫ്രണ്ട് ആയോ പരിഗണിക്കണം എന്ന് പറഞ്ഞെങ്കിലും അതും അവർ സമ്മതിച്ചില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു. തനിക്കെതിരെ പോലീസ് കംപ്ലയിന്റ് കൊടുക്കാൻ പോയത് ആണെന്നും ബാംഗ്ലൂർ സിറ്റി പോലീസ് കമ്മിഷണർ തന്നോട് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ബാംഗ്ലൂർ വിടണം എന്ന് പറഞ്ഞെന്നും സന്തോഷ് പറഞ്ഞു. അതേസമയം പുറത്ത് വന്ന വിവാഹ വാർത്ത സത്യം അല്ല എന്ന് നിത്യ മേനോൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.