നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരം ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. അതുപോലെ തന്നെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ. ദളപതി വിജയിയും നടിപ്പിൻ നായകനും ചില ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരുപാട് ആരാധകർ ഉള്ള താരങ്ങൾ കൂടിയാണ് നടിപ്പിൻ നായകനും ദളപതിയും. ഇരുവരുടെയും സിനിമകൾക്ക് വമ്പൻ വരവേൽപ്പ് ആണ് പ്രേക്ഷകർ എപ്പോഴും നൽകുന്നത്.
ഇപ്പോൾ ഇരുവരെയും പറ്റി ഒരു ട്രോൾ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ദളപതി വിജയിയെ എപ്പോഴും ഹേറ്റേഴ്സ് കളിയാക്കുന്നത് അഭിനയത്തെ പറ്റി പറഞ്ഞാണ്, അതുപോലെ സൂര്യയെ കളിയാക്കുന്നത് ബോക്സ് ഓഫീസ് കളക്ഷനെക്കുറിച്ച് പറഞ്ഞാണ്. ഈ രണ്ട് കാര്യങ്ങളെ പറ്റിയാണ് ട്രോളിൽ പറഞ്ഞിരിക്കുന്നത്. ദളപതി വിജയ് മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടും എന്നും സൂര്യ നായകനായി അഭിനയിക്കുന്ന ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് ട്രോളിൽ പറയുന്നത്.
ഒന്നും ആരുടേയും കുത്തക ഒന്നും അല്ലെന്നും ഒരുപക്ഷെ നാളെ suryaക്ക് ഒരു സോളോ ആയിരം കോടി കളക്ഷൻ നേടുന്ന ചിത്രം കിട്ടിയെന്ന് വരാമെന്നും ദളപതി വിജയിക്ക് ഓസ്കാർ അവാർഡ് വരെ ചിലപ്പോൾ ലഭിച്ചേക്കാം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. അവരുടെ ഇൻഡസ്ട്രിയിൽ അല്ലാതെ പുറത്ത് അത്ര പ്രശസ്തർ അല്ലാത്ത യഷിനും പ്രഭാസിനും ആയിരം കോടി കിട്ടിയ പോലെ സൂര്യക്കും ലഭിക്കാം എന്നും നല്ല അഭിനയ ശേഷി ഉള്ള വിജയിക്ക് ഫാൻസുകാർക്ക് ഇഷ്ടപ്പെടുമോ എന്ന് ആലോചിച്ചു നിക്കാതെ അഭിനയ പ്രാധാന്യം ഉള്ള ചിത്രങ്ങൾ ചെയ്താൽ ഓസ്കാർ ലഭിക്കാം എന്നും പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ ആളുകൾ പറഞ്ഞു.