ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. നിലവിൽ ഇന്ത്യൻ സിനിമയിൽ വിജയിയെക്കാൾ സ്റ്റാർഡം ഉള്ള ഒരു താരം വേറെ ഇല്ല. എത്ര വലിയ താരമാണെങ്കിലും നെഗറ്റീവ് റിവ്യൂ വന്നാൽ ആ സിനിമ ബോക്സ്‌ ഓഫീസിൽ തകർന്നടിയുന്ന കാഴ്ച ആണ് നാം കാണുന്നത്. എന്നാൽ വിജയിയുടെ കാര്യത്തിൽ മാത്രം അക്കാര്യത്തിൽ ഒരു വ്യത്യാസം ഉണ്ട്. എന്ത് നെഗറ്റീവ് റിവ്യൂ വന്നാലും തന്റെ സിനിമക്ക് ഒരു മിനിമം കളക്ഷൻ നേടാൻ ഉള്ള കഴിവ് വിജയിക്ക് ഉണ്ട്.

നെൽസൺ ദിലീപ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് പുറത്ത് വന്ന ബീസ്റ്റ് എന്ന ചിത്രം അതിന് ഏറ്റവും നല്ല ഉദാഹരണം ആണ്. കെ ജി എഫ് ചാപ്റ്റർ 2 ഇന് ഒപ്പം റിലീസ് ചെയ്തിട്ട് ഫുൾ നെഗറ്റീവ് റിവ്യൂ വന്നിട്ടും ബീസ്റ്റ് എന്ന ചിത്രം ആഗോള തലത്തിൽ നേടിയത് ഇരുന്നൂറ്റി അൻപത് കോടി രൂപയോളം ആണ്. ഇപ്പോൾ ദളപതി വിജയിയെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സംവിധായിക സുധ കൊങ്കര. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെച്ചാണ് സുധ കൊങ്കര തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

വിജയ് സാർ ആണ് തന്റെ ഫേവറൈറ്റ് ആക്ടർ എന്നും നല്ലൊരു കഥയും അദ്ദേഹത്തിന്റെ ഡേറ്റും ഉണ്ടേൽ തീർച്ചയായും അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യും എന്നും സുധ കൊങ്കര പറഞ്ഞു. താൻ പറയുന്ന കഥ അദ്ദേഹത്തിന് ഇഷ്ടപെട്ടാൽ തീർച്ചയായും ആ ചിത്രം സംഭവിക്കും എന്നും സുധ കൊങ്കര പറഞ്ഞു. സൂര്യയെ നായകനാക്കി ഒരുക്കിയ സുരറെയ് പൊട്രൂ, മാധവൻ, ഋതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ഇരുത്തി സുട്രൂ എന്നീ മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായിക ആണ് സുധ കൊങ്കര. 2020 ലെ നാഷണൽ അവാർഡിൽ മികച്ച നടനും മികച്ച സിനിമക്കും ഉൾപ്പടെ അഞ്ച് അവാർഡുകൾ സുരറെയ് പൊട്രൂ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വീണ്ടും നൂറ്‌ കോടി ക്ലബ്ബിൽ ഇടംപിടിച്ച് സൂപ്പർസ്റ്റാർ ശിവകാർത്തികേയൻ ചിത്രം, ചരിത്ര വിജയമായി ഡോൺ

ശിവകാർത്തികേയനെ നായകൻ ആക്കി നവാഗതനായ സിബി ചക്രവർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്ത് മെയ്‌ 13…

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നായിക എന്റെ ഭാര്യ സുൽഫത്ത് ആണ്; മമ്മൂട്ടി

സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് യുവതാരങ്ങളെ വരെ അസൂയപ്പെടുത്താറുള്ള മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971…

ആപ്പിള്‍ ഐ ഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി

മലയാളിയുടെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയ്ക്ക് അഭിനയത്തിന് പുറമെ ടെക്നോളജി യോടുള്ള താല്പര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന…

ആസിഫ് അലിയെ വെച്ച് താൻ ഒരു സിനിമ ചെയ്യില്ല, കാരണം കേട്ട് ഞെട്ടി മലയാളികൾ

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് ആസിഫ് അലി. 2009 ൽ…