ഇന്ന് നാഷണൽ ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു കാറ്റഗറി ആണ് മികച്ച നടനുള്ള ദേശീയ അവാർഡ് ആർക്ക് ലഭിക്കും എന്നുള്ളത്. എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ മികച്ച നടനുള്ള നാഷണൽ അവാർഡ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ സ്വന്തമാക്കി. ബോളിവുഡ് താരം അജയ് ദേവ്ഗണും സൂര്യക്കൊപ്പം മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. തഹാഞ്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് അജയ് ദേവ്ഗണിന് മികച്ച നടനുള്ള അവാർഡ് കിട്ടിയത്.

അതെ സമയം സുധ കൊങ്കര തിരക്കഥ എഴുതി സംവിധാനം ചെയ്ത് ആമസോൺ പ്രൈം വഴി റിലീസ് ആയ സൂരറെയ് പൊട്രൂ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ആണ് സൂര്യ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടിയത്. മികച്ച നടന് പുറമെ മറ്റ് നാല് കാറ്റഗറിയിലും സുരറെയ് പൊട്രൂ അവാർഡ് സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം അപർണ ബാലമുരളി സ്വന്തമാക്കിയപ്പോൾ ബെസ്റ്റ് സ്ക്രീൻപ്ലേക്ക് സുധ കൊങ്കര, മികച്ച സംഗീത സംവിധായകനായി ജി വി പ്രകാശ്, ബെസ്റ്റ് ഫീച്ചർ ഫിലിം എന്നീ അവാർഡുകൾ ആണ് സുരറെയ് പൊട്രൂ നേടിയത്.

അവാർഡ് സൂര്യക്ക് ആണെന്ന് അറിഞ്ഞത് മുതൽ വലിയ ആഘോഷത്തിൽ ആണ് സൂര്യ ആരാധകർ. സൂര്യ ആണ് അവാർഡിന് ഏറ്റവും അർഹൻ എന്നാണ് പൊതു ജന അഭിപ്രായവും. ഒരുപാട് തവണ അർഹിച്ച അംഗീകാരങ്ങൾ നിരസിക്കപ്പെട്ട നടൻ ആണ് നടിപ്പിൻ നായകൻ സൂര്യ. നാളെ നാൽപറ്റി ഏഴാം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന സൂര്യക്ക് കിട്ടിയ ഏറ്റവും മികച്ച ജന്മദിന സമ്മാനം ആണ് ഈ നാഷണൽ അവാർഡ് എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കായി നടി പ്രിയ വാരിയർ ; ചിത്രങ്ങൾ കാണാം

ഒറ്റകണ്ണിറുകളിലൂടെ ലോകമെമ്പടാഡും ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയ പുതിമുഖ നടിയായിരുന്നു പ്രിയ വാരിയർ. ഒമർ ലുലു…

തല്ലുമാല : ടോവിനോയും കല്യാണിയും ഒന്നിക്കുന്നു

ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനം പ്രധാന വേഷങ്ങളില്‍ എത്തുന്നു ഏറ്റവും പുതിയ ആക്ഷൻ കോമഡി ചിത്രമാണ്…

ദളപതി വിജയിയും അജിത്തും ഒന്നിക്കുന്നു, ആവേശഭരിതരായി ആരാധകർ

തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളാണ് അജിത് കുമാറും ദളപതി വിജയിയും. നിലവിൽ തമിഴ്…

പല കാര്യങ്ങളും അറിയാതെയാണ് അവർ പ്രതികരിക്കുന്നത്, നിത്യ മേനോനെതിരെ രൂക്ഷമായി പ്രതികരിച്ച് സന്തോഷ് വർക്കി

മോഹൻലാൽ നായകൻ ആയി എത്തിയ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടിന്റെ തിയേറ്റർ റെസ്പോൺസ് വീഡിയോ വഴി…