പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ നായകനായ ചിത്രം മലയൻകുഞ്ഞ് ഇന്ന് തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. സജിമോൻ പ്രഭാകരൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം, 28 മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ റിലീസ് ആവുന്ന ഫഹദ് ഫാസിൽ ചിത്രം കൂടിയാണ്. പ്രശസ്ത സംഗീതജ്ഞൻ എ ആർ റഹ്മാൻ 30 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തുന്ന ചിത്രം, അങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഉള്ള ചിത്രമാണിത്.
സംവിധായകൻ മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന ഈ ചത്രം ഇതിലെ കേന്ദ്ര കഥാപാത്രമായ റേഡിയോ മെക്കാനിക്കായ അനി കുട്ടനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. അയൽവാസിയുടെ കുഞ്ഞ് മകൾ പൊന്നിയുടെ നിരന്തരമായ കരച്ചിൽ അനികുട്ടനെ അലോസരപ്പെടുത്തുകയും, പക്ഷേ മണ്ണിൽ നിന്ന് 30 അടി താഴ്ചയിൽ കുടുങ്ങിയപ്പോൾ അതേ ശബ്ദം അവന്റെ ജീവിതത്തിലേക്കു വഴി തെളിക്കുന്ന വെളിച്ചവുമായി മാറുന്നതാണ് ചിത്രത്തിന്റെ കഥാ തന്തു.
മണ്ണിനടിയിൽ ഒറ്റയ്ക്ക് അതിജീവനത്തിനായുള്ള അനി കുട്ടന്റെ പോരാട്ടങ്ങൾ മലയൻകുഞ്ഞ് എന്ന ചിത്രം നമുക്ക് കാണിച്ചു തരുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് മലയൻകുഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരുന്നു. ദേശീയ അവാർഡ് നേടിയ നടൻ എന്ന നിലയിൽ, സജിമോൻ പ്രഭാകരൻ സംവിധാനം ചെയ്ത തന്റെ കഥാപാത്രമായ അനി കുട്ടൻ തന്റെ കരിയറിൽ മുമ്പ് അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
രണ്ടാം പകുതിയിൽ ഫഹദ് ഫാസിലിന്റെ സോളോ ആക്ടാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നു. സജിമോൻ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്ന് മലയൻകുഞ്ഞിന്റെ ട്രെയിലറുകളിൽ നിന്ന് വ്യക്തമായിട്ടുള്ളതാണ്. 20 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പ്രൊഫഷണൽ രംഗത്ത് നടനുമായി വീണ്ടും ഒന്നിക്കുന്ന മുതിർന്ന ചലച്ചിത്ര നിർമ്മാതാവും ഫഹദിന്റെ പിതാവുമായ ഫാസിൽ ആണ് അതിജീവനത്തിന്റെ കഥ പറയുന്ന ഈ ബ്രീത് ഹോൾഡിങ് ക്യാറ്റഗറിയിൽ പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.