നിവിൻ പോളി-ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്നലെ ലോകം എമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് മഹാവീര്യർ. ഒരു കോർട്ട് റൂം ഫന്റാസി ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയാണ് മഹാവീര്യർ. ഒൻപത് വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒരുമിച്ചു അഭിനയിക്കുന്നു എന്ന പ്രേത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്.
നർമത്തിൽ ചാലിച്ച വളരെ മികച്ചൊരു ആദ്യ പകുതിയും പ്രേക്ഷകരെ ചിന്തിപ്പിച്ചും നൊമ്പരപ്പെടുത്തിയും മുന്നേറുന്ന ഒരു രണ്ടാം പകുതിയും വളരെ മികച്ചൊരു എൻഡിങ്ങും ആണ് ചിത്രത്തിന്റേത്. പഴയ കാലഘട്ടത്തിൽ തുടങ്ങി പിന്നീട് പുതിയ കാലഘട്ടത്തിലേക്ക് മാറി നടക്കുന്ന ഒരു കോർട്ട് റൂം ഡ്രാമ ആയാണ് ചിത്രം പുരോഗമിക്കുന്നത്. അങ്ങനെ ചിത്രം ഇന്റർവെല്ലിനോട് അടുക്കുമ്പോൾ പഴയ കാലഘട്ടത്തിലെ ആളുകൾ കോടതിയിലേക്ക് വരുന്നു. പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങൾ ആണ് മഹാവീര്യർ പറയുന്നത്. നർമത്തിനും ഫന്റാസ്റ്റിക്കും ഒപ്പം ടൈം ട്രാവൽ എലമെന്റ് ചിത്രത്തിന്റെ കഥ പറച്ചിലിന് മികവേറ്റുന്നു.
താൻ എഴുതിയ തിരക്കഥ വളരെ മികച്ച രീതിയിൽ തന്നെ എബ്രിഡ് ഷൈൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഇഷാൻ ചാബ്രയുടെ സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. ചന്ദ്രു സെൽവരാജിന്റെ ഛായഗ്രഹണവും എടുത്തു പറയേണ്ട ഒന്നാണ്. അഭിനേതാക്കൾ എല്ലാം മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. നിവിൻ പോളി, ആസിഫ് അലി, ഷാൻവി, ലാൽ, മല്ലിക സുകുമാരൻ, സുധീർ കരമന അങ്ങനെ അഭിനയിച്ചവർ എല്ലാവരും തങ്ങളുടെ ഭാഗം ഗംഭീരം ആക്കിയപ്പോൾ ലാലു അലക്സ്, സിദ്ധിക്ക് എന്നിവർ ആണ് കൂടുതൽ സ്കോർ ചെയ്തത്. ചിത്രത്തിലെ ബാക്കി അഭിനേതാക്കളെ ഒക്കെ വെല്ലുന്ന പ്രകടനം ആണ് ഇരുവരും കാഴ്ച വെച്ചിട്ടുള്ളത്. എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററുകളിൽ പോയി കുടുംബസമേതം ആസ്വദിക്കാൻ സാധിക്കുന്ന ഒരു മികച്ച ചിത്രം തന്നെയാണ് മഹാവീര്യർ.