ദളപതി വിജയുടെ വരാനിരിക്കുന്ന തമിഴ് ചിത്രമായ വാരിസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്‌മിക മന്ദനയാണ് നായിക. ഒപ്പം ചലച്ചിത്രതാരങ്ങളായ പ്രഭു, ശരത്കുമാർ, യോഗി ബാബു, ഷാം, ശ്രീകാന്ത്, ജയസുധ, ഖുശ്ഭു, പ്രകാശ് രാജ്, സംയുക്ത, സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വമ്പൻ താരം കൂടി ചിത്രത്തിലെത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചലച്ചിത്ര താരമായ എസ്‌ജെ സൂര്യ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദിൽ നടന്ന ഷൂട്ടിംഗിൽ അദ്ദേഹം ജോയിൻ ചെയ്തുവെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ വാരിസു എന്ന വിജയ് ചിത്രത്തിൽ സൂര്യ അഭിനയിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലാണ് വാരിസു ടീം ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്.

ജൂലൈ 25 വരെ ഷെഡ്യൂൾ തുടരും.അഞ്ചാം ഷെഡ്യൂളിനായി ടീം മൊത്തമായി ചെന്നൈയിലേക്ക് പുറപ്പെടും. ഓഗസ്റ്റ് ആദ്യവാരത്തോടെ വാരിസു ടീം ചെന്നൈയിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരിസുവിന്റെ നിർമ്മാതാക്കൾ നടൻ സൂര്യയുമായി ബന്ധപ്പെട്ടിരുന്നു, ചിത്രത്തിന്റെ പ്രതിഫലത്തെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇരുകൂട്ടരും ചർച്ചകൾ പൂർത്തിയാക്കിയാൽ വിജയ്‌യുടെ അടുത്ത ചിത്രത്തിന്റെ ഭാഗമാകും സൂര്യ എന്നാണു അറിയാൻ കഴിയുന്നത്. നേരത്തെ തന്നെ വാരിസു എന്ന ചിത്രത്തിന് തലപതി 66 എന്നാണ് താൽക്കാലികമായി പേരിട്ടിരുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിൽ വിജയ് സ്റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ചാരനിറത്തിലുള്ള സ്യൂട്ടായിരുന്നു അയാൾ ധരിച്ചിരുന്നത്. ‘ദി ബോസ് റിട്ടേൺസ്’ എന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ടാഗ്‌ലൈൻ. തെലുങ്ക് സിനിമ രംഗത്തേക്കുള്ള നടൻ വിജയ് യുടെ ആദ്യത്തെ കാൽവയ്‌പ്പാണ്‌ വാരിസു.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് വരസുഡു എന്നാണ് പേരിട്ടിരിക്കുന്നത്. വിജയും രാഷ്മികയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഒരു ഇമോഷണൽ ഫാമിലി ഡ്രാമ ആയി ചിത്രീകരണം പൂർത്തീകരിക്കുന്ന ചിത്രം അടുത്ത വർഷം പൊങ്കലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്നാണ് ചിത്രത്തെ കുറിച്ചുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

You May Also Like

വാസന്തി യിൽ നിന്നും വിക്രം ലെ ഏജന്റ് ടീനയിലേക്കുള്ള പരകായപ്രവേശം

വിക്രം എന്ന പുതിയ കമൽഹാസൻ ചിത്രം കണ്ട് ആരും തന്നെ വേലക്കാരിയിൽ നിന്നും ഏജന്റ് ടീന…

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റൈലിഷ് സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് മമ്മുക്ക

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെഗാസ്റ്റാർ…

പോലീസ് നടപടിക്ക് വിധേയയായ കുഞ്ഞിലക്ക് ഐകദാർഢ്യവുമായി ചലച്ചിത്രമേളയിൽ നിന്ന് തന്റെ ചിത്രം പിൻവലിച്ചു സംവിധായിക വിധു വിൻസെന്റ്

കോഴിക്കോട് നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ നിന്ന് തന്റെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച മലയാളം…

മലയാള സിനിമ നശിച്ചു, തുറന്നടിച്ച് ഒമർ ലുലു

മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ്…