മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ വന്നിട്ട് അൻപത് വർഷത്തിൽ ഏറെ ആയെങ്കിലും ഇന്നും വൈവിധ്യ പൂർണ്ണമായ വേഷങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കുവാൻ മെഗാസ്റ്റാർ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്. തന്റെ താര പദവി നോക്കാതെ ഏത് തരത്തിൽ ഉള്ള കഥാപാത്രവും ചെയ്യാൻ ഇന്നും മമ്മുട്ടി ശ്രമിക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ പുഴു ഒക്കെ അതിന് ഉത്തമ ഉദാഹരണം ആണ്.

 

 

ഇപ്പോൾ തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന ഇന്ത്യൻ സിനിമയിലെ ഇതിഹാസം എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നാഗാർജുനയുടെ ഇളയ മകൻ ആയ അഖിൽ അക്കിനേനി നായകൻ ആകുന്ന ഏജന്റ് എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ടീസർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസം എന്ന് നാഗാർജുന അഭിസംബോധന ചെയ്തത്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നത്. വമ്പൻ വരവേൽപ്പ് ആണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

 

ഇതിഹാസമായ മമ്മുട്ടി സാർ, ഏജന്റ് എന്ന ചിത്രത്തിൽ അങ്ങയുടെ സാന്നിധ്യത്തിന് നന്ദി എന്നാണ് നാഗാർജുന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മെഗാസ്റ്റാർ മമ്മുട്ടിയെ പറ്റി കുറിച്ചത്. ഈ പോസ്റ്റിന് ഒപ്പം ഏജന്റ് സിനിമയുടെ ടീസറും നാഗാർജുന പങ്കുവെച്ചിട്ട് ഉണ്ട്. തെലുങ്കിലെ ശ്രെദ്ദേയനായ സംവിധായകൻ സുരേന്ദർ റെഡ്ഢി ആണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ഏജന്റ് ഒരുങ്ങുന്നത്.

 

Leave a Reply

Your email address will not be published.

You May Also Like

വീണ്ടും മലയാളത്തിൽ നിറസാന്നിധ്യമാകാൻ നടി ഭാവന; ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്

നവാഗതനായ ആദിൽ മൈമൂനാഥ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ന്റിക്കക്കൊരു പ്രേമണ്ടാർന്ന് എന്ന മലയാള ചിത്രത്തിലൂടെ…

സൂര്യ സാറുമായി ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ഇന്റർനാഷണൽ പ്രൊജക്റ്റ്‌

തമിഴ് സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു സംവിധായകൻ ആണ് ലോകേഷ് കനകരാജ്. തന്റേതായി…

ശ്രീനിയേട്ടന് ആദരാഞ്ജലികൾ, വ്യാജപ്രചാരണം കണ്ട് ശ്രീനിവാസന്റെ മറുപടി ; കുറിപ്പ്..

വൈപാസ് സർജറിയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.. എന്നാൽ കഴിഞ്ഞ…

ബോളിവുഡ് കീഴ്ടക്കാൻ നടിപ്പിൻ നായകൻ സൂര്യ വീണ്ടും ഹിന്ദിയിലേക്ക്

ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമയിലെയും…