മലയാള സിനിമയിലെ ഏറ്റവും വലിയ താരവും എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു പേരാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റേത്. ഇന്ത്യക്ക് അകത്തും പുറത്തും കോടിക്കണക്കിന് ആരാധകർ ഉള്ള മോഹൻലാലിന് ഒരുപാട് സെലിബ്രിറ്റി ആരാധകരും ഉണ്ട്. സൂര്യ, അല്ലു അർജുൻ, വിജയ് സേതുപതി, മഹേഷ് ബാബു, ധനുഷ് തുടങ്ങിയവർ മോഹൻലാലിന്റെ വലിയ ആരാധകർ ആണ്.
ഇപ്പോൾ മോഹൻലാലിനെ പറ്റി മലയാളത്തിന്റെ യുവ നടി അൻസിബ ഹസ്സൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രം വഴി സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച അൻസിബയെ പ്രേക്ഷകരുടെ പ്രിയങ്കരി ആക്കി മാറ്റിയത് ദൃശ്യം എന്ന മെഗാ ഹിറ്റ് ചിത്രത്തിലെ അഞ്ജു ജോർജ് എന്ന കഥാപാത്രം ആണ്. മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ച നടി ആണ് അൻസിബ ഹസൻ.
ലാലേട്ടനും മമ്മുക്കയും ഒക്കെ എത്ര പേജ് ഡയലോഗ് വേണമെങ്കിലും തെറ്റിക്കാതെ തുടർച്ചയായി പറയുമെന്നും ഇവർ ഇത് ഒക്കെ എങ്ങനെ ചെയ്യുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്താറുണ്ട് എന്നും അൻസിബ പറയുന്നു. ലാലേട്ടൻ എന്തിരൻ സിനിമയിലെ ചിട്ടിയെ പോലെ ആണ്, പത്തോ ഇരുപതോ പേജ് ഉള്ള ഡയലോഗ് കിട്ടിയാലും അദ്ദേഹം അത് തെറ്റ് കൂടാതെ പറയും. അതുപോലെ ദൃശ്യം 2 ഷൂട്ടിംഗ് സമയത്ത് പാൽ കഞ്ഞി മാത്രം ആയിരുന്നു ലാലേട്ടന്റെ ഭക്ഷണം. ഇവരുടെ ഒക്കെ ഈ ഡെഡിക്കേഷൻ കാണുമ്പോൾ ഒരുപാട് അത്ഭുതം തോന്നാറുണ്ട് എന്നും അൻസിബ പറയുന്നു.