ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. നെഗറ്റീവ് റിവ്യൂ വരുന്ന സിനിമകൾ പോലും സാമ്പത്തികമായി സേഫ് ആക്കാൻ കഴിവുള്ള ഒരു താരം ആണ് ദളപതി വിജയ്. അടുത്തിടെ പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രം അതിന് ഉത്തമ ഉദാഹരണം ആണ്. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽ ലഭിച്ചത് നെഗറ്റീവ് റിവ്യൂസ്‌ ആണ്. എന്നാൽ എല്ലാ നെഗറ്റീവുകളെയും കാറ്റിൽ പറത്തി ബീസ്റ്റ് ആഗോള തലത്തിൽ നേടിയത് ഇരുന്നൂറ്റി അൻപത് കോടി രൂപക്ക് അടുത്ത് കളക്ഷൻ ആണ്.

ഇപ്പോൾ ദളപതി വിജയിയെ പറ്റി ലെജൻഡ് ശരവണൻ പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയി മാറിയിരിക്കുന്നത്. ദളപതി വിജയ് ആണ് സിനിമയിൽ തന്റെ റോൾ മോഡൽ എന്നാണ് ലെജൻഡ് ശരവണൻ പറഞ്ഞത്. ശരവണ സ്റ്റോർസിന്റെ ഉടമയായ ലെജൻഡ് ശരവണൻ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രം ആയ ദി ലെജൻഡ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിന് ഇടയിൽ ആണ് ലെജൻഡ് ശരവണൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലെജൻഡ് ശരവണൻ നായകൻ ആകുന്ന ദി ലെജൻഡ് എന്ന ചിത്രം ഈ വരുന്ന ജൂലൈ 28 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുങ്ങുന്നത്. ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ദി ലെജൻഡ് എന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പത്തിലേറെ ഭാഷകളിൽ പാൻ വേൾഡ് റിലീസ് ആയി സൂര്യ ചിത്രം ഒരുങ്ങുന്നു

തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യയെ നായകൻ ആക്കി സൂപ്പർഹിറ്റ് സംവിധായകൻ ശിവ ഒരുക്കുന്ന ചിത്രം…

ദുൽഖർ ഒരു പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ, അദ്ദേഹം ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളുമാണ്

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ.…

ആപ്പിള്‍ ഐ ഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി

മലയാളിയുടെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയ്ക്ക് അഭിനയത്തിന് പുറമെ ടെക്നോളജി യോടുള്ള താല്പര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന…

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് : ജി സുരേഷ് കുമാര്‍

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍.തരങ്ങളെല്ലാം പ്രതിഫലം കുറക്കണ്ട…