ലോക്ക് ഡൌൺ സമയത്തു ഇറങ്ങിയ സൂര്യയുടെ സൂരരൈ പോട്രും ജയ് ഭീമും തിയറ്റർ റിലീസുകൾ ഒഴിവാക്കി OTT സ്ട്രീമിംഗിനായി ആമസോൺ പ്രൈം വീഡിയോയിലാണ് ഇറങ്ങിയത്. താരത്തിന്റെ ജന്മദിനമായ ജൂലൈ 23 ന് രണ്ട് ചിത്രങ്ങളും വീണ്ടും തമിഴ്നാട്ടിലെ തിരഞ്ഞെടുത്ത കുറച്ചു തിയേറ്ററുകളിൽ ജൂലൈ 22 മുതൽ ജൂലൈ 24 വരെ പ്രദർശിപ്പിക്കും എന്ന് അറിയിച്ചു.
തന്റെ സിനിമകൾ OTT പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാണ് ധൈര്യം കാണിച്ച ആദ്യ തെന്നിന്ത്യൻ നടന്മാരിൽ ഒരാളാണ് സൂര്യ. 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ അദ്ദേഹം അഭിനയിച്ച രണ്ട് ചിത്രങ്ങളുമാന് പുറത്തിറക്കിയത്, രണ്ട് ചിത്രങ്ങളും നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപാട് നേടിയ ചിത്രങ്ങളാണ്.
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരുന്ന ചിത്രമാണ് സൂരരൈ പോട്ട് എന്ന ചിത്രം. അപർണ ബാലമുരളി, പരേഷ് റാവൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധ കൊങ്ങര പ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്. ‘സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസി’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ചിത്രം. ജയ് ഭീം സമൂഹത്തിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.
ചിത്രത്തിൽ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. മലയാളി താരമായ ലിജോമോൾ ജോസ്, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെയും പൊതുസമൂഹത്തിൽ നിന്ന് ഇന്ന് അവർ അഭിമുഖീകരിക്കുന്ന ദുരവസ്ഥകളെയും കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.
ജൂലൈ 23 ന് നടൻ തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ്, തദവസരത്തിൽ തന്നെ ആദ്യമായി താരത്തിനെ ഓ ടി ടി റിലീസ് ചിത്രങ്ങൾ തിയേറ്ററുകളിൽ കാണുന്നതിനായി അദ്ദേഹത്തിന്റെ ആരാധകർ ശ്വാസമടക്കി കാത്തിരിക്കുകയാണ്.