പ്രമാണി എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനുമായി വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഇരുവരും മുമ്പ് ഒന്നിച്ചു പ്രവർത്തിച്ചത് 2010-ൽ പുറത്തിറങ്ങിയ ‘പ്രമാണി’എന്ന ചിത്രത്തിന് വേണ്ടിയാണു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ 10 നു ആരംഭിച്ചു.
ഇതേ തുടർന്ന് തിങ്കളാഴ്ച (ജൂലൈ 18) നു മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തു. താരം സെറ്റിലേക്ക് എത്തിചേരുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. വ്യത്യസ്തമായ ലുക്കിൽ തന്റെ ആഡംബര എസ്യുവിയിൽ സെറ്റിലെത്തിയ മമ്മൂട്ടി പിങ്ക് നിറത്തിലുള്ള പൂക്കളുള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ‘പുലിമുരുകൻ’ ഉൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയാണ് പേരിടാത്ത ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാൽ, അഖിൽ അക്കിനേനിയോടൊപ്പം വരാനിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന തെലുഗ് ചിത്രം റിലീസിന് ഒരുങ്ങുകയാണ് .
പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ഈ ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടി കൂട്ടുകെട്ട്ടിൽ ഒരുങ്ങുന്ന ചിത്രം ഒരു മാസ് എന്റർടെയ്നറാണെന്നും മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഐശ്വര്യ ലക്ഷ്മി, സ്നേഹ, അമല പോൾ, ജിനു ജോസഫ്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കാം. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ നിലവിൽ പുറത്തു വിട്ടിട്ടില്ല. മറുവശത്ത്, മമ്മൂട്ടി തന്റെ അടുത്ത ഓണം റിലീസ് ചിത്രമായ ‘റോർഷാച്ചിന്റെ’ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കി. ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന്റെ സംവിധായകനായ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു, ഇതൊരു ത്രില്ലറായാണ് ഒരുക്കിയിരിയ്ക്കുന്നത്.