മലയാള സിനിമ രംഗത്തെ പ്രതിഭകൾക്കുള്ള പുരസ്കാരമായ ജെ സി ഡാനിയേൽ പുരസ്കാരം പ്രഖ്യാപിച്ചു. നടൻ ജോജു ജോർജ് നെ മികച്ച നടനായും ദുര്‍ഗ കൃഷ്ണയെ മികച്ച നടിയായും തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഒട്ടേറെ ചിത്രങ്ങൾ ലഭിച്ച നടനാണ് ജോജു ജോർജ്. മധുരം, ഫ്രീഡം ഫൈറ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് ജോജു ജോർജ് നെ മികച്ച നടനുള്ള ജെ സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്.
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം ഉടൽ എന്ന ചിത്രത്തിൽ കാഴ്ച വച്ച മികച്ച പ്രകടനത്തിനാണ് ദുര്‍ഗ കൃഷ്ണക്ക് മികച്ച നടിക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരത്തിനർഹയായത്. കൃഷാന്ത് ആർ കെ നിർമിച്ചു സംവിധാനം ചെയ്ത പ്രേക്ഷകരിലേക്കെത്തിയ ചിത്രമായ ആവാസവ്യൂഹം ആണ് മികച്ച ചിത്രം.
ആര് ശരത്ത് അദ്ധ്യക്ഷനും, വിനു എബ്രഹാം, വി.സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മറ്റ് അവാർഡുകൾ: സംവിധായകൻ: അഹമ്മദ് കബീർ (ചിത്രം: മധുരം). മികച്ച നടൻ: ജോജു ജോർജ് (ചിത്രം: മധുരം, നായാട്ട്, ഫ്രീഡംഫൈറ്റ്), നടി: ദുർഗ കൃഷ്ണ (ചിത്രം: ഉടൽ), ഛായാഗ്രഹകൻ: ലാൽ കണ്ണൻ, തിരക്കഥാകൃത്ത്: ചിദംബരം എസ് പൊതുവാൾ, ഗാനരചയിതാവ്: പ്രഭാവർമ്മ, സംഗീത സംവിധായകൻ: അജയ് ജോസഫ്, പശ്ചാത്തല സംഗീത സംവിധാനം: ബിജി ബാൽ , ഗായകൻ: വിനീത് ശ്രീനിവാസൻ, ഗായിക: അപർണ രാജീവ്, മഞ്ജരി.
എഡിറ്റിങ്: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ, കലാസംവിധാനം: മുഹമ്മദ് ബാവ, ശബ്ദ മിശ്രണം: എം ആർ രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, നവാഗത സംവിധായകൻ: വിഷ്ണു മോഹൻ, ബ്രൈറ്റ് സാം റോബിൻ, മികച്ച ബാലചിത്രം: കാടകലം, ബാലതാരം: പി ആർ സൂര്യകിരൺ, ആതിഥി ശിവകുമാർ. സെപ്റ്റംബറിൽ നടക്കുന്ന ചടങ്ങിൽ വച്ച് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.