ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ആദ്യ ഗാനം ആയ മാണിക്യ മലരായ പൂവി പുറത്ത് ഇറങ്ങിയപ്പോൾ അതിലെ കണ്ണിറുക്കൽ രംഗം മൂലം ലോക പ്രശസ്തി നേടിയ താരം ആണ് പ്രിയ പ്രകാശ് വാര്യർ. ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് പ്രിയയെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയ്തത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപാട് ആരാധകരെ സ്വന്തം ആകുവാൻ ഈ ഒരു കണ്ണിറുക്കൽ രംഗത്തിലൂടെ പ്രിയക്ക് സാധിച്ചു.

വലിയ ഹൈപ്പിൽ റിലീസ് ചെയ്ത അടാർ ലവ് എന്ന ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. അടാർ ലവിന് ശേഷം പ്രിയ വാര്യർ പിന്നീട് മലയാള ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല. ഇതിന് ഇടയിൽ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പ്രിയ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുകയാണ് പ്രിയ. കൊള്ള എന്ന ചിത്രം ആണ് പ്രിയ അഭിനയിച്ച് ഇനി പുറത്ത് വരാൻ ഉള്ള മലയാള സിനിമ. പ്രിയക്കൊപ്പം രജിഷ വിജയൻ, വിനയ് ഫോർട്ട്‌ എന്നിവരാണ് കൊള്ളയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ പ്രിയ തനിക്ക് ചെയ്യാൻ ആഗ്രഹം തോന്നിയ ഒരു കഥാപാത്രത്തെ പറ്റി പറഞ്ഞത് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ചെയ്ത കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് പ്രിയ പറയുന്നത്. പ്രിത്വിരാജിന്റെ നായികയായി വന്നിരുന്നുവെങ്കിൽ താൻ ഒരു കലക്ക് കലക്കിയേനെ എന്ന് തനിക്ക് ബ്രോ ഡാഡി കണ്ടപ്പോൾ തോന്നി എന്ന് പ്രിയ പറയുന്നു. മിക്ക സിനിമകളും കാണുമ്പോൾ ആ കഥാപാത്രം താൻ ചെയ്തിരുന്നുവെങ്കിൽ ഇതിലും മികച്ചത് ആക്കാമായിരുന്നു എന്ന് തനിക്ക് തോന്നാറുണ്ട് എന്നും പ്രിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ദളപതി 67 വമ്പൻ വിജയമാകുമെന്ന് ഉറപ്പായി, കാരണം

മാസ്റ്റർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ദളപതി വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന…

തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം, ഇജ്ജാതി തിരിച്ചുവരവ്

മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് ലാലു അലക്സ്‌. നായകനായും, വില്ലൻ ആയും,…

സുരേഷേട്ടൻ ആണ് അന്ന് കൈയിൽനിന്ന് പണം തന്ന് തന്നെ സഹായിച്ചതെന്ന് അനൂപ് മേനോൻ

മിനിസ്ക്രീൻ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന താരങ്ങളിൽ ഏറ്റവും വിജയിച്ചു നിൽക്കുന്ന താരമാണ് അനൂപ് മേനോൻ…

12th man Trailer: മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ലോക്ക്ഡ് റൂം ത്രില്ലർ

മെയ് 20 ന് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ…