ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള നടൻ ആണ് മോഹൻലാൽ. ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു പേരാണ് മോഹൻലാൽ. ലോകം എമ്പാടും ഒരുപാട് ആരാധകർ ഉള്ള ഒരു താരം കൂടിയാണ് മോഹൻലാൽ.
ഇപ്പോൾ മോഹൻലാൽ യുവ സംവിധായകൻ ആയ അനൂപ് സത്യനൊപ്പം ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുക ആണെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച വ്യക്തി ആണ് അനൂപ് സത്യൻ. അനൂപിന്റെ സഹോദരൻ അഖിൽ സത്യൻ ആണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. ഫഹദ് ഫാസിലിനെ നായകൻ ആക്കി ഒരുക്കുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് അഖിൽ സത്യൻ.
മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മക്കൾ ആണ് അനൂപ് സത്യനും, അഖിൽ സത്യനും. ഒരു വലിയ ചിത്രം ചെയ്യാൻ ഒരുങ്ങുക ആണ് അനൂപ്, മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടറിന് ഒപ്പം ഇന്ത്യൻ സിനിമയിലെ ഒരു വലിയ നടനും ചിത്രത്തിൽ ഉണ്ടാകും എന്നാണ് അഖിൽ സത്യൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. വാർത്ത പുറത്ത് വന്നത് മുതൽ ഒരുപാട് പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഒരുപാട് ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ മകൻ മോഹൻലാലിനെ നായകനാക്കി ചിത്രം ഒരുക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് പ്രേക്ഷകർക്ക്.