ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. തമിഴ് നാട്ടിൽ മാത്രമല്ല ലോകമെമ്പാടും ഒരുപാട് ആരാധകർ ഉള്ള താരമാണ് വിജയ്. നിലവിൽ ഒരു നെഗറ്റീവ് റിവ്യൂ വരുന്ന സിനിമകൾക്ക് പോലും ഇരുന്നൂറ് കോടിക്ക് മീതെ കളക്ഷൻ നേടാൻ കഴിയുന്ന ഒരേ ഒരു ഇന്ത്യൻ നടൻ ദളപതി വിജയ് മാത്രം ആണ്. ദളപതി വിജയ് അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ബീസ്റ്റ് എന്ന ചിത്രം അതിന് ഉത്തമ ഉദാഹരണം ആണ്. റിലീസ് ചെയ്ത ദിവസം ആദ്യ ഷോ തൊട്ട് നെഗറ്റീവ് റിവ്യൂ ലഭിച്ച ബീസ്റ്റ് ആഗോള തലത്തിൽ നേടിയത് ഇരുന്നൂറ്റി അൻപത് കോടി രൂപക്ക് അടുത്താണ്.

ഇപ്പോൾ ദളപതി വിജയിയെ പറ്റി ഒരു തമിഴ് സിനിമ ചർച്ച ഗ്രൂപ്പിൽ ഒരാൾ ഇട്ട പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. വിജയ് അസാമാന്യ അഭിനയ ശേഷിയുള്ള ഒരു വ്യക്തി ആണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ, “ദളപതി വിജയ് ഒരു അസാധ്യ നടൻ ആണ്. അസാമാന്യ അഭിനയ ശേഷി ഉള്ള വ്യക്തി ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ ശേഷിയുടെ പകുതി പോലും സംവിധായകർ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എല്ലാവർക്കും വേണ്ടത് വിജയിയുടെ താര മൂല്യം ആണ്. അത് വെച്ച് കോടികൾ ഉണ്ടാക്കുവാൻ ആണ് എല്ലാവരുടെയും ശ്രമം. 2010 ന് ഒക്കെ മുൻപുള്ള വിജയ് ആണോ ഇപ്പോൾ ഉള്ളത്. ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ മുഴുവൻ വിജയിക്ക് മാസ് പരിവേഷം ആണ്. അയാളിലെ നടനെ ചൂഷണം ചെയ്യാൻ പറ്റിയ ഒരു റോളും ഈ അടുത്ത് ഉണ്ടായിട്ടില്ല. 2010 ന് ശേഷം വിജയിലെ നടനെ ഒരു പരിധി വരെ എങ്കിലും ഉപയോഗിച്ചത് അറ്റ്ലീയുടെ ബിഗിൽ എന്ന ചിത്രത്തിലെ റായപ്പൻ, എ ആർ മുരുകദോസിന്റെ കത്തിയിലെ കതിരേശൻ എന്ന കഥാപാത്രത്തിന് വേണ്ടിയാണ്. വേറെ ഒരു സംവിധായകനും ഈ അടുത്ത് അദ്ദേഹത്തിലെ നടനെ ഉപയോഗിച്ചിട്ടില്ല. ഈ ഇടക്ക് ഇറങ്ങിയ ബീസ്റ്റിൽ വിജയിയുടെ ഫാൻ ബോയ് ആണെന്ന് പറയുന്ന സംവിധായകൻ എന്ത് ആണ് കാണിച്ചു വെച്ചിരിക്കുന്നത്. വിജയിയുടെ താരമൂല്യം ഒന്ന് കൊണ്ട് മാത്രം നഷ്ടം വരാതെ പ്രൊഡ്യൂസറും വിതരണക്കാരും രക്ഷപ്പെട്ടു.

വിജയിലെ അഭിനേതാവിനെ ഉപയോഗിച്ച കുറെ ഏറെ സിനിമകൾ 2010 ന് മുൻപ് ഉണ്ടായിട്ടുണ്ട്. തുള്ളാതെ മനം തുള്ളും, ഷാജഹാൻ, കണ്ണുക്കൾ നിലാവ് എന്നീ ചിത്രങ്ങൾ അതിൽ ചിലത് മാത്രം. വിജയിലെ നടനെ അതിന്റെ പൂർണ്ണതയിൽ ഉപയോഗിക്കുന്ന ഒരു സിനിമ കാണാൻ ഒരുപാട് നാളായി കാത്തിരിക്കുകയാണ്. വിജയ് മാനഗരവും കൈതിയും ഒക്കെ ഒരുക്കിയ ലോകേഷ് കനകരാജിന് ഒപ്പം ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷയും വെറുതെ ആയി. ചിത്രത്തിന്റെ പകുതി വരെ ചെറിയ ഒരു പ്രതീക്ഷ തന്ന ശേഷം മാസ്റ്റർ സ്ഥിരം ഫോർമാറ്റിലേക്ക് തന്നെ മാറി. വിജയ് വീണ്ടും ലോകേഷിന്റെ കൂടെ ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ ആണ്. ഇത്തവണ വിജയിലെ നടനെ ലോകേഷ് മികച്ച രീതിയിൽ തന്നെ ഉപയോഗിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് “.

Leave a Reply

Your email address will not be published.

You May Also Like

ശ്രീനിയേട്ടന് ആദരാഞ്ജലികൾ, വ്യാജപ്രചാരണം കണ്ട് ശ്രീനിവാസന്റെ മറുപടി ; കുറിപ്പ്..

വൈപാസ് സർജറിയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.. എന്നാൽ കഴിഞ്ഞ…

ബീസ്റ്റിന്റെ വമ്പൻ വിജയത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാവാൻ ഐശ്വര്യ റായി

ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ നായികയാക്കി ഒരുക്കിയ കോലമാവ് കോകില്ല, ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടർ എന്നീ…

നടിപ്പിൻ നായകൻ സൂര്യയും ബ്രഹ്‌മാണ്ട സംവിധായകൻ ശങ്കറും ഒന്നിക്കുന്നു

തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമാണ് നടിപ്പിൻ…

ജയം രവിയും ജയറാമും അയ്യപ്പനെ കണ്ട് അനുഗ്രഹം തേടി ശബരിമലയില്‍

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.വലിയ…