ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും മെഗാസ്റ്റാർ മമ്മൂട്ടി ആണ്. സിനിമ അഭിനയ രംഗത്ത് അൻപത് വർഷത്തിലേറെ ആയി വന്നിട്ടെങ്കിലും ഇന്നും വൈവിധ്യ പൂർണമായ വേഷങ്ങളിലൂടെ ലോകം എമ്പാടും ഉള്ള പ്രേക്ഷക ലക്ഷങ്ങളെ തന്റെ അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിക്കുവാൻ മെഗാസ്റ്റാർ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.
ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെ പറ്റി സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷവും വർഷത്തിൽ ഒരു സൂപ്പർഹിറ്റ് എങ്കിലും ഉള്ള ഒരേയൊരു ഇന്ത്യൻ താരം ആണ് മെഗാസ്റ്റാർ മമ്മുട്ടി എന്നാണ് പോസ്റ്റിൽ പറയുന്നത്. 2013 തൊട്ട് 2022 വരെ എല്ലാ വർഷവും കുറഞ്ഞത് ഒരു സൂപ്പർഹിറ്റ് മമ്മുട്ടിക്ക് ഉണ്ടെന്നും, ഇന്ത്യയിൽ വേറെയൊരു നടനും ഈ ഒരു നേട്ടം കൈവരിച്ചിട്ടില്ല എന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിന് ഇടക്ക് ഒരുപാട് മമ്മുട്ടി ചിത്രങ്ങൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ വർഷവും ഒരു സൂപ്പർഹിറ്റ് നൽകാൻ മെഗാസ്റ്റാറിന് സാധിച്ചിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.
2013 ൽ ലാൽ ജോസ് ചിത്രം ഇമ്മാനുവേൽ, 2014 ൽ അജയ് വാസുദേവ് ചിത്രം രാജാധിരാജ, 2015 ൽ സിദ്ധിക്ക് ചിത്രം ഭാസ്കർ ദി റാസ്കൽ, 2016 ൽ ജോണി ആന്റണി ചിത്രം തോപ്പിൽ ജോപ്പൻ, 2017 ൽ ഹനീഫ് അദ്ദേനി ചിത്രം ദി ഗ്രേറ്റ് ഫാദർ, 2018 ൽ ഷാജി പാടൂർ ചിത്രം അബ്രഹാമിന്റെ സന്തതികൾ, 2019 ൽ വൈശാഖ് ചിത്രം മധുരരാജ, 2020 ൽ അജയ് വാസുദേവ് ചിത്രം ഷൈലോക്ക്, 2021 ൽ ജോഫിൻ ടി ചാക്കോ ചിത്രം ദി പ്രീസ്റ്റ്, 2022 ൽ അമൽ നീരദ് ചിത്രം ഭീഷമപർവ്വം എന്നീ ചിത്രങ്ങൾ ആണ് മമ്മൂട്ടി അഭിനയിച്ചു സൂപ്പർ ഹിറ്റായി മാറിയ സിനിമകൾ. ഇത് കൂടാതെ കസബ, സിബിഐ ഫൈവ് തുടങ്ങിയ സൂപ്പർഹിറ്റുകളും മമ്മുട്ടിക്ക് ഉണ്ട്.