മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ദേയനായ താരം ആണ് ദുൽഖർ സൽമാൻ. 2012 ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആണ് ദുൽഖർ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ഇന്ന് സിനിമയിൽ വന്നിട്ട് പത്ത് വർഷത്തിലേറെ ആയപ്പോൾ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നായകനായി തന്റെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ താരം കൂടിയാണ് ദുൽഖർ.
അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമയിൽ വന്ന് പിന്നീട് തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിലെ യുവ നായകന്മാരിൽ ഏറെ ശ്രെദ്ധേയനായ നടൻ ആണ് നാനി. എസ് എസ് രാജമൗലി ഒരുക്കിയ ഈച്ച എന്ന ചിത്രം വഴി ഇന്ത്യ ഒട്ടാകെ ഉള്ള പ്രേക്ഷകർക്ക് സുപരിചിതൻ ആയ അഭിനേതാവ് കൂടിയാണ് നാനി. തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു നടൻ കൂടിയാണ് നടിപ്പിൻ നായകൻ സൂര്യ.
ഇപ്പോൾ പുറത്ത് വരുന്ന വിവരം വെച്ച് കെജിഎഫിന്റെ നിർമ്മാതാക്കൾ ആയ ഹോംമ്പലെ ഫിലിംസ് നിർമിക്കുന്ന അടുത്ത ചിത്രത്തിൽ നാനിയും, സൂര്യയും, ദുൽഖറും ആകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ്. ഒട്ടേറെ തെലുങ്ക് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൂരറെയ് പൊട്രൂ, ഇരുത്തി സുട്രൂ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സുധ കൊങ്കര ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനെ പറ്റി ഔദ്യോഗിക സ്ഥിതികരണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ദുൽഖറിന്റെയും സൂര്യയുടെയും ജന്മദിനങ്ങൾ ഈ മാസം തന്നെ ഉള്ളതിനാൽ അന്ന് ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.