ഡേറ്റിംഗ് കിംവദന്തികൾ സോഷ്യൽ മീഡിയയിൽ പൊടി പൊടിക്കുന്നതിനിടയിൽ, മലയാള സംഗീതസംവിധായകനായ ഗോപി സുന്ദറും പിന്നണി ഗായിക അമൃത സുരേഷും ഇരുവരുടെയും വരാനിരിക്കുന്ന പുതിയ സംഗീത ആൽബം ആയ ‘തൊന്തരവ’യുടെ പ്രൊമോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി, ഇരുവരും ആദ്യമായി ഒന്നിക്കുന്ന പുതിയ ആൽബമാണ് ഇത്.

സിംഗിൾ അന്നൗൻസ് ചെയ്തതിനു ശേഷം, ഇരുവരും ആൽബത്തിന്റെ ഒരു പ്രൊമോയും പോസ്റ്റ് ചെയ്തിട്ടുണ്ട്, പ്രൊമോയിൽ ഇരുവരും പരസ്പരം ചുംബിക്കുന്നതിന്റെ ഗ്ലിമ്പ്സ് ആണ് പങ്കു വച്ചിരിക്കുന്നത്. പ്രൊമോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പരസ്പരം ടാഗ് ചെയ്തും ഇരുവരും എഴുതി, “ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യ സിംഗിൾ ഉടൻ വരുന്നു!! ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാർത്ഥനയും പിന്തുണയും ഇതിനു ആവശ്യമാണ്!

എല്ലാ ബഹുമാനങ്ങളോടും കൂടി, എന്റെ സദാചാരക്കാരെ.. ദയവുചെയ്ത് ഇത് വഴി വരാതിരിക്കുക.. ഇത് നിങ്ങൾക്കുള്ളതല്ല, ഇത് നിങ്ങളുടെ ദർശനപരമായ ആശയങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല, ഒരിക്കൽ കൂടി നന്ദി. ഇത്രയുമാണ് ഇരുവരും അടിക്കുറിപ്പായി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഗോപി സുന്ദറും അമൃത സുരേഷും ഈ വർഷം മെയ് മുതൽ പരസ്പരം ഇഷ്ടപ്പെടുകയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇരുവരും രസകരമായ പ്രണയ ചിത്രങ്ങൾ പങ്കുവെക്കുകയും പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും, ഇവർ ഇതുവരെ ഔദ്യോഗികമായി ഒരുമിച്ചു ജീവിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയിട്ടില്ല. അടുത്തിടെ ഇരുവരും ഒന്നിച് ഒരു സ്റ്റേജ് പെർഫോമൻസിനായി പ്രത്യക്ഷപ്പെട്ടിരുന്നു. മുമ്പ് വിവാഹിതനായ ഗോപി സുന്ദർ അതിനു ശേഷം ഗായിക അഭയ ഹിരൺമയിയുമായി ലിവ്-ഇൻ റിലേഷനിൽ ആയിരുന്നു.

കഴിഞ്ഞ 9 വർഷമായി തങ്ങൾ ഒരു ബന്ധത്തിലാണെന്ന് 2018 ൽ ദമ്പതികൾ പ്രഖ്യാപിചിരുന്നു. പിന്നീട് പരസ്പരമുള്ള സ്വരച്ചേർച്ചകൾക്കിടയിലാണ് ഇരുവരും വേർപിരിഞ്ഞത്. എന്നാലും ഈ വിഷയത്തെ കുറിച്ച് ഔദ്യോഗികമായി അഭയ ഹിരണ്മയി പ്രതികരിച്ചിട്ടില്ല. മറുവശത്ത്, അമൃത സുരേഷ് ആകട്ടെ, മുമ്പ് മലയാള നടൻ ബാലയെ വിവാഹം കഴിച്ചിരുന്നു, ഇരുവർക്കും അവന്തിക എന്ന് പേരുള്ള ഒരു മകളുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഷിബു ബേബി ജോണിനൊപ്പം L353 യുടെ പണിപ്പുരയിലേക്ക് ലാലേട്ടൻ..

ഒടുവിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ മോഹൻലാലിന്റെ ‘എൽ 353’ പ്രഖ്യാപിച്ചു, ‘അതിരൻ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവ…

ദളപതി വിജയിയുടെ തലവട്ടം കണ്ടാൽ മതി ഇപ്പോൾ ഒരു സിനിമ സൂപ്പർഹിറ്റാകാൻ

നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരം ആണ് ദളപതി വിജയ്. ദളപതി വിജയിയുടെ അത്രയും…

സൂപ്പർ ഹിറ്റായി മാറും എന്ന് വിചാരിച്ചിരുന്ന ചിത്രമാണ് ആറാട്ട്, അതുപോലെ തന്നെയാണ് സംഭവിച്ചത്

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…

ഒരുപാട് പേർ എന്നെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ

ഇന്ത്യയിലെ പ്രമുഖ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്…