ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ വന്നിട്ട് അര നൂറ്റാണ്ട് പിന്നിട്ടുവെങ്കിലും ഇന്നും വൈവിധ്യ പൂർണ്ണമായ വേഷങ്ങളിലൂടെ ഇന്നും ലോകമെമ്പാടുമുള്ള പ്രേക്ഷക ലക്ഷങ്ങളെ തന്റെ അഭിനയ മികവു കൊണ്ട് വിസ്മയഭരിതരാക്കാൻ മമ്മുട്ടി എന്ന മഹാ നടന് സാധിക്കുന്നുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഒരുപാട് സ്റ്റേറ്റ് അവാർഡുകളും നാഷണൽ അവാർഡുകളും ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് ലിജോ ജോസ് പെല്ലിശേരി. ജോജു ജോർജ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കി പുറത്ത് വന്ന ചൂരളി എന്ന ചിത്രം ആണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് പുറത്ത് വന്ന അവസാന സിനിമ.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്തു ഇനി വരാൻ ഉള്ള സിനിമ ആണ് നന്പകൽ നേരത്ത് മയക്കം. മെഗാസ്റ്റാർ മമ്മുട്ടി ആണ് ചിത്രത്തിലെ നായകൻ. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്പകൽ നേരത്ത് മയക്കം. ഇപ്പോൾ ഈ ചിത്രത്തെ പറ്റി ആരാധകൻ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ലോക സിനിമക്ക് മലയാള സിനിമ നൽകുന്ന സമ്മാനം ആയിരിക്കും മമ്മുക്കയുടെ നന്പകൽ നേരത്ത് മയക്കം എന്ന ഈ ചിത്രം എന്നാണ് ആരാധകൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.