മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് ആസിഫ് അലി. 2009 ൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് ആസിഫ് അലി മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. 2013 ൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഹണി ബീ എന്ന ചിത്രത്തിലൂടെ ആസിഫ് അലി യുവാക്കളുടെ ഹരമായി മാറി. 2015 ൽ പുറത്തിറങ്ങിയ നിർണായകം എന്ന ആസിഫ് അലി ചിത്രത്തിന് നാഷണൽ അവാർഡും ലഭിച്ചിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറെ ശ്രെദ്ധേയനായ ഒരു സംവിധായകൻ ആണ് ശാന്തി വിള ദിനേശ്. 2005 ൽ പുറത്ത് വന്ന ബംഗ്ലാവിൽ ഔത എന്ന ചിത്രം സംവിധാനം ചെയ്ത് ആണ് ശാന്തിവിള ദിനേശ് സംവിധായകൻ ആയി ഇന്ത്യൻ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നടത്തുക ആണ് ശാന്തി വിള ദിനേശ്. മലയാള സിനിമകളെ കുറിച്ചും അതിലെ തെറ്റ് കുറ്റങ്ങളെ ചൂണ്ടി കാണിക്കാനും ഒക്കെ ആണ് ശാന്തി വിള ദിനേശ് തന്റെ യൂട്യൂബ് ചാനൽ ഉപയോഗിക്കുന്നത്.
ഇപ്പോൾ മലയാളത്തിന്റെ യുവ നടൻ ആസിഫ് അലിയെ കുറിച്ച് ശാന്തി വിള ദിനേശ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. താൻ ആസിഫ് അലിയെ വെച്ച് ഒരിക്കലും ഒരു സിനിമ ചെയ്യില്ല എന്നാണ് ശാന്തി വിള ദിനേശ് പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആസിഫ് അലി ഇനിയും അഭിനയം പഠിക്കാനുണ്ട്, അതുകൊണ്ട് തന്നെ ആസിഫ് അലിയെ വെച്ച് ഒരു സിനിമ ചെയ്യാൻ താൻ ഇല്ല എന്നാണ് ശാന്തിവിള പറയുന്നത്.