ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകൻ ദിലീപ്. അസിസ്റ്റന്റ് ഡയറക്ടർ ആയി മലയാള സിനിമ രംഗത്തേക്ക് കടന്ന് വന്ന ദിലീപ് പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെയും, സ്വഭാവ വേഷങ്ങളിലൂടെയും പതിയെ മലയാള സിനിമയിലെ നായക പദവിയിലേക്ക് നടന്ന് അടുക്കുകയായിരുന്നു. ഏത് തരത്തിൽ ഉള്ള വേഷവും അതിന്റെ പൂർണ്ണതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിവുള്ള അപൂർവം നടന്മാരിൽ ഒരാൾ ആണ് ദിലീപ്. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ഫിലിം അവാർഡും ദിലീപിന് ലഭിച്ചിരുന്നു.
ഇപ്പോൾ ദിലീപിനെ പറ്റി സംവിധായകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധ നേടിയിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് രഞ്ജിത്ത് ശങ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്. ദിലീപ് ഏട്ടൻ ഒരു ബ്രില്ലിയന്റ് ഫിലിം മേക്കർ ആണെന്ന് ആണ് രഞ്ജിത്ത് ശങ്കർ പറയുന്നത്. അദ്ദേഹം ഇത് വരെ ഒരു സിനിമ സംവിധാനം ചെയ്യാത്തത് എന്ത് കൊണ്ട് ആണെന്ന് താൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് എന്നും രഞ്ജിത്ത് ശങ്കർ പറയുന്നു.
രഞ്ജിത്ത് ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ, “ദിലീപേട്ടൻ ഈസ് ഏ ബ്രില്ലിയന്റ് ഫിലിം മേക്കർ. ദിലീപ് ഏട്ടൻ എന്ത് കൊണ്ട് സിനിമ സംവിധാനം ചെയ്തില്ല എന്നത് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഇത് പറയാൻ കാരണം ദിലീപ് ഏട്ടനോട് ഞാൻ പാസഞ്ചറിന്റെ സ്ക്രിപ്റ്റ് പറഞ്ഞു തീർന്ന ഉടനെ ഏഴ് എട്ട് നിർദേശങ്ങൾ പറഞ്ഞു. ഉഗ്രൻ ഉഗ്രൻ നിർദേശങ്ങൾ ആയിരുന്നു എല്ലാം. അതൊന്നും പുള്ളിടെ ക്യാരക്ടറിനെ പറ്റി ഉള്ളത് അല്ല എന്നതാണ് പ്രധാനം. ഒരു സ്വീക്വൻസ് ഷൂട്ട് ചെയ്യുമ്പോൾ പുള്ളി പറയും അത് അങ്ങനെ വെക്കാം, ഇങ്ങനെ ചെയ്യാം, ഇതിന്റെ ഡബ്ബിങ് സമയത്തും അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹം എന്തുകൊണ്ട് സിനിമ സംവിധാനം ചെയ്യുന്നില്ല, എന്തുകൊണ്ട് വ്യത്യാസതമായ സിനിമകൾ ചെയ്യുന്നില്ല എന്നത് ഇപ്പോഴും എനിക്ക് ഒരു അത്ഭുതമാണ്”.