ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും മോഹൻലാൽ തന്നെ ആണ്. കേരളത്തിൽ മാത്രം അല്ല ലോകം എമ്പാടും ഒരുപാട് ആരാധകർ ഉള്ള ഒരു സൂപ്പർസ്റ്റാർ ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരുപാട് സെലിബ്രിറ്റി ആരാധകരും മോഹൻലാലിന് ഉണ്ട്. ധനുഷ്, അല്ലു അർജുൻ, സൂര്യ, വിജയ് സേതുപതി, കാർത്തി, സത്യരാജ്, വിദ്യ ബാലൻ, ശോഭന, പ്രഭാസ്, മഹേഷ്‌ ബാബു തുടങ്ങി ഒട്ടേറെ പ്രമുഖർ മോഹൻലാലിന്റെ വലിയ ആരാധകർ ആണ്.

കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഏറ്റവും വലിയ സെലിബ്രിറ്റി ആരാധകരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ ശിവകുമാർ. തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് നടിപ്പിൻ നായകൻ സൂര്യ. താൻ വലിയ ഒരു മോഹൻലാൽ ആരാധകൻ ആണെന്ന് സൂര്യ പല പ്രാവശ്യം വെളിപ്പെടുത്തിയിട്ടുണ്ട്. കെ വി ആനന്ദിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ കാപ്പാൻ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു.

ഇപ്പോൾ മലയാളത്തിന്റെ സ്വന്തം മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ പറ്റി നടിപ്പിൻ നായകൻ സൂര്യ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ആണ് മോഹൻലാൽ സാർ കഥാപാത്രം ആയി മാറുന്നത് എന്നും തനിക്കൊന്നും അങ്ങനെ ചെയ്യാൻ പറ്റില്ല എന്നും നടിപ്പിൻ നായകൻ പറയുന്നു. അദ്ദേഹത്തിന്റെ അഭിനയം അടുത്ത് നിന്ന് കണ്ടിട്ടുള്ള ആളെന്ന നിലക്ക് ആണ് താൻ ഇത് പറയുന്നത് എന്നും അദ്ദേഹവുമായി ഒരിക്കലും തന്നെ കംപൈർ ചെയ്യരുത് എന്നും നടിപ്പിൻ നായകൻ പറയുന്നു.

Leave a Reply

Your email address will not be published.

You May Also Like

ഇന്ത്യൻ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിക്കാൻ തല്ലുമാലയുമായി ടോവിനോ എത്തുന്നു

മലയാള സിനിമയിലെ യൂത്ത് സെൻസേഷണൽ ഹീറോ ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ…

അഭിപ്രായ സ്വാതന്ത്ര്യമുള്ളത് പോലെ വസ്ത്രധാരണ സ്വാതന്ത്ര്യമുണ്ടാവണം

സോഷ്യൽ മീഡിയയിൽ നടിമാർ പങ്കുവെക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്ക് ചില സമയങ്ങളിൽ നെഗറ്റീവ് കമന്റ്‌സാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ…

മമ്മുക്ക ഒരു രാജമാണിക്യം ആണ്, അൽഫോൺസ് പുത്രൻ പറയുന്നു

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ്…

കേരള ബോക്സോഫീസിൽ താണ്ഡവമാടി ഉലകനായകന്റെ വിക്രം, തകർത്തത്ത് ദളപതിയുടെ മാസ്റ്ററിനെ

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജൂൺ മൂന്നിന്…