തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ നടിപ്പിൻ നായകൻ സൂര്യ തീർച്ചയായും ഉണ്ടാകും. കമൽ ഹാസനെ നായകൻ ആക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത വിക്രം എന്ന ചിത്രം ആണ് നടിപ്പിൻ നായകൻ സൂര്യ അഭിനയിച്ച് പുറത്ത് വന്ന അവസാന ചിത്രം.
കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ മികച്ച നടന്മാർ അഭിനയിച്ച ചിത്രത്തിന്റെ അവസാനം ഒരു അഥിതി വേഷത്തിൽ ആണ് നടിപ്പിൻ നായകൻ സൂര്യ എത്തിയത്. എന്നാൽ അത് വരെ സ്ക്രീനിൽ ഉണ്ടായിരുന്ന എല്ലാവരെയും നിഷ്പ്രഭമാക്കുന്ന പ്രകടനം ആണ് നടിപ്പിൻ നായകൻ സൂര്യ ചിത്രത്തിൽ കാഴ്ച വെച്ചത്. റോലക്സ് എന്ന വില്ലന്മാരുടെ നേതാവ് ആയിട്ടാണ് സൂര്യ ചിത്രത്തിൽ എത്തിയത്. വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സൂര്യയുടെ ഈ വേഷം സ്വീകരിച്ചത്.
ഇപ്പോൾ നടിപ്പിൻ നായകൻ സൂര്യയെ പറ്റി ഒരു ഗ്രൂപ്പിൽ ആരാധകൻ ഇട്ട പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. നിലവിൽ ഏഷ്യയിലെ ഏറ്റവും മികച്ച നടൻ ആണ് നടിപ്പിൻ നായകൻ സൂര്യ എന്നാണ് പോസ്റ്റിൽ പറയുന്നത്. അടുത്തിടെ ഓസ്കർ കമ്മിറ്റിയിലേക്കും നടിപ്പിൻ നായകൻ സൂര്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൗത്ത് ഇന്ത്യയിൽ നിന്ന് ആദ്യമായി ആണ് ഒരു നടൻ ഓസ്കാർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സൂര്യക്കൊപ്പം ബോളിവുഡ് താരം കജോളും ഓസ്കാർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.