മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നു. തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാർ നാഗാർജ്ജുനയുടെയും നടി അമലയുടെയും ഇളയ മകൻ ആയ അഖിൽ അക്കിനേനി നായകൻ ആകുന്ന ഏജന്റ് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുന്നത്. ഒരു സ്പൈ ത്രില്ലെർ ആയാണ് ഏജന്റ് എന്ന ചിത്രം ഒരുങ്ങുന്നത്.
പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുങ്ങുന്നത്. അല്ലു അർജുനെ നായകനാക്കി റേസ് ഗുരം എന്ന ചിത്രം ഒരുക്കിയ സുരേന്ദർ റെഡ്ഢി ആണ് ഏജന്റ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളിളും ഏജന്റ് പുറത്തിറങ്ങും. അഖിൽ അക്കിനേനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ഏജന്റ്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടിട്ട് ഇല്ല. ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരുന്നു.
വമ്പൻ സ്വീകരണം ആണ് ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകർ നൽകിയത്. മെഗാസ്റ്റാർ മമ്മൂട്ടി ഒരു മിലിട്ടറി ഓഫീസർ ആയാണ് ചിത്രത്തിൽ എത്തുക എന്ന് ടീസറിൽ നിന്ന് വ്യക്തം. അഖിൽ ഒരു സ്പൈ ഏജന്റ് ആയും എത്തുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ ഭംഗിയും കോരിത്തരിപ്പിക്കുന്ന ബിജിഎമും ഏജന്റ് ടീസറിന്റെ പോസിറ്റീവ് വശങ്ങൾ ആണ്. അന്തരിച്ച ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഢിയുടെ ബയോപ്പിക് ആയ യാത്ര ആണ് മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച് പുറത്ത് വന്ന അവസാന ചിത്രം.