മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുക്കിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് മലയാളികൾക്ക് എല്ലാം സുപരിചിതനായ വ്യക്തി ആണ് സന്തോഷ്‌ വർക്കി. ആറാട്ട് സിനിമ കണ്ട ശേഷം പുറത്ത് വന്ന് ആളുകളുടെ റെസ്പോൺസ് എടുക്കാൻ വന്ന ഓൺലൈൻ മീഡിയാസിനോട് സന്തോഷ്‌ വർക്കി പറഞ്ഞ കാര്യം ഇന്റർനെറ്റിൽ വൈറൽ ആയി മാറിയിരുന്നു. സിനിമ കണ്ട ശേഷം മോഹൻലാൽ ആറാടുകയാണ് എന്നാണ് സന്തോഷ്‌ വർക്കി പറഞ്ഞത്. ഇതാണ് മലയാളികൾ ഏറ്റെടുത്തത്.

അതിന് ശേഷം ഒരുപാട് ഫേമസ് ആയി മാറിയ സന്തോഷ്‌ വർക്കിയെ കുറെ മീഡിയ ചാനലുകൾ ഇന്റർവ്യൂ ഒക്കെ ചെയ്തിരുന്നു. അപ്പോൾ തനിക്ക് നിത്യ മേനോനെ ഇഷ്ടം ആണെന്ന് സന്തോഷ്‌ വർക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇനി എനിക്ക് നിത്യ മേനോൻ ആയിട്ട് യാതൊരു ബന്ധവും ഇല്ലെന്ന് ആണ് സന്തോഷ്‌ വർക്കി പറയുന്നത്. അവർ ഇനി എന്റെ പുറകെ വന്നാൽ പോലും താൻ ഇനി അവരെ സ്വീകരിക്കില്ല എന്നും സന്തോഷ്‌ വർക്കി പറയുന്നു. നിത്യ മേനോൻ കല്യാണം വിളിച്ചാൽ പോകുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി ആയിട്ടാണ് സന്തോഷ്‌ വർക്കി പറഞ്ഞത്.

സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ:- “ഇനി എനിക്ക് അവരുമായിട്ട് ബന്ധമില്ല, അത്രക്ക് ഞാൻ ഹർട്ട് ആയി. ഇനി അവർ എന്റെ പുറകെ വന്നാലും ഞാൻ അക്‌സെപ്റ്റ് ചെയ്യില്ല. കാരണം ഞാൻ എത്രയോ മെസ്സേജ് അയച്ചിരിക്കുന്നു, അവരുടെ വീട് വരെ ഞാൻ പോയിട്ടുണ്ട്. അവർ എനിക്കെതിരെ പോലീസ് കംപ്ലയിന്റ് കൊടുക്കാൻ പോയതാ, എഫ് ഐ ആർ ഇടാൻ പോയതാണ്. എന്നിട്ട് എന്നോട് ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ ഇരുപത്തി നാല് മണിക്കൂറിന് ഉള്ളിൽ ബാംഗ്ലൂർ വിടണം എന്ന് പറഞ്ഞു. ഒരു ബ്രദറോ, ഫ്രണ്ടോ ആയിട്ടോ എന്നെ കരുതാമായിരുന്നു. അത് പോലും അവർ ചെയ്തില്ല. ഇനി അവരും ആയിട്ട് ഒരു ബന്ധവും ഇല്ല”.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സോഷ്യൽ മീഡിയയിൽ തരംഗമായി നിവിൻ പോളി-ആസിഫ് അലി ചിത്രം മഹാവീര്യർ ടീസർ

നിവിൻ പോളി ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം…

വിജയ് ദേവർകൊണ്ടയുടെ നായികയാവാൻ സാമന്ത

അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മൊത്തം തരംഗം സൃഷ്ടിച്ച ആളാണ് വിജയ്…

മമ്മുക്കയും ശോഭനയുമാണ് മലയാളത്തിലെ ബെസ്റ്റ്, ആസിഫ് അലി പറയുന്നു

മലയാള സിനിമ കണ്ട മികച്ച നടനും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി.…

നയന്‍താര: ബിയോണ്ട് ദി ഫെയറിടേല്‍’ എന്നാണ് പേരിട്ടുള്ളത്, ഇത്‌ വെറുമൊരു വിവാഹ വീഡിയോ ആയിരിക്കില്ല ; ഗൗതം വാസുദേവ് മേനോന്‍

തമിഴകത്തിന്റെ താര റാണി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേശ് ശിവന്റെയും വിവാഹം തെന്നിന്ത്യ ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും…