നടൻ വിജയ്ക്കൊപ്പം തുടർച്ചയായ ഹിറ്റുകൾ നൽകിയ സംവിധായകൻ ആറ്റ്ലി ഇപ്പോൾ ഹിന്ദി സിനിമാലോകത്തെ പ്രശസ്തനായ കിംഗ് ഖാൻ ഷാരൂഖ് ഖാനെ വച്ച് ‘ജവാൻ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിൽ ഷാരൂഖ് ഖാന്റെ മുഖത്ത് ബാൻഡേജ് ചുറ്റിയ നിലയിലാണ് കാണപ്പെട്ടിരിക്കുന്നത്.
ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും അഭിനയിക്കുന്നു, വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. നടൻ വിജയും ദീപിക പദുക്കോണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്രകാരമാണ്, അതിനനുസരിച്ച് നടൻ വിജയ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്താൻ പോകുന്നുവെന്നും ഇതിന് താരം പ്രതിഫലമൊന്നും സ്വീകരിക്കുന്നില്ലെന്നും വാർത്തകൾ പറയുന്നു.
തന്റെ സുഹൃത്തുക്കളായ അറ്റ്ലിക്കും ഷാരൂഖ് ഖാനും വേണ്ടി ചിത്രത്തിൽ ഒരു പ്രത്യേക വേഷം ചെയ്യാൻ വിജയ് സമ്മതിച്ചതായാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ‘ജവാന്റെ’ ഷൂട്ടിംഗ് സെപ്റ്റംബറിൽ ഏകദേശം 25 ദിവസത്തോളം ചെന്നൈയിൽ നടക്കാനിരിക്കുകയാണ്, വിജയ് ഇവിടെ ചിത്രീകരണത്തിൽ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു.
ഇതിനായി വിജയ് കോൾ ഷീറ്റ് റിസർവ് ചെയ്തിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. അതുപോലെ നടൻ സൂര്യയും ചില സിനിമകളിൽ പ്രതിഫലം വാങ്ങാതെ അതിഥി വേഷങ്ങളിൽ അഭിനയിചിരുന്നു. വിക്രം, റോക്കട്രി: ദി നമ്പി ഇഫക്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ സൂര്യ തന്റെ അതിഥി വേഷത്തിന് പ്രതിഫലം വാങ്ങിയില്ല, എന്നാൽ നടൻ വിജയും പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
വാരിസു എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം പൊങ്കലിന് റിലീസ് ചെയ്യും. വാരിസ്, ജവാൻ എന്നിങ്ങനെയുള്ള ചിത്രങ്ങൾക്ക് ശേഷം വിജയ് വിക്രം എന്ന മഹാ വിജയമായി മാറിയ കമൽ ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനഗരാജിനൊപ്പം ദളപതി 67 എന്ന ചിത്രത്തിലും അഭിനയിക്കും.