ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളും മമ്മൂട്ടി തന്നെ. ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ആഷിക് അബു. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡാഡി കൂൾ എന്ന ചിത്രത്തിലൂടെ ആണ് സംവിധായകൻ ആയി ആഷിക് അബു തുടക്കം കുറിച്ചത്. അതിന് ശേഷം ആഷിക് അബുവും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിച്ച ചിത്രം ആയിരുന്നു ഗാങ്സ്റ്റർ.
2014 ൽ ആയിരുന്നു ഗാങ്സ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ നിർമ്മാതാവും ആഷിക് അബു തന്നെ ആയിരുന്നു. അഭിലാഷ് എസ് കുമാർ, അഹമ്മദ് സിദ്ധിക്ക് എന്നിവർ ചേർന്നായിരുന്നു ഗാങ്സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുക ആണെന്ന വാർത്തകൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സംവിധായകൻ ആഷിക് അബു തന്നെയാണ് ഒരു ഇന്റർവ്യൂവിന് ഇടയിൽ ഇക്കാര്യം പുറത്ത് വിട്ടത്. ശ്യാം പുഷ്കരൻ ആയിരിക്കും ചിത്രത്തിന്റെ രചന നിർവഹിക്കുക എന്നും ആഷിക് അബു പറയുന്നു.
കോവിഡ് വന്നത് കൊണ്ട് നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്റ്റുകൾ ഒന്നും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല എന്നും അത് പൂർത്തിയായാൽ ഉടൻ തന്നെ ഗാങ്സ്റ്ററിന്റെ ജോലികളിലേക്ക് കടക്കും എന്നും ആഷിക് അബു പറയുന്നു. എത്ര താമസിച്ചാലും ഗാങ്സ്റ്റർ ടു സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഷിക് അബു പറഞ്ഞു. ടോവിനോ തോമസ്, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കുന്ന നീലവെളിച്ചം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ആഷിക് അബു ഇപ്പോൾ.