ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി ആണ് ചിത്രത്തിൽ നായകൻ ആയി എത്തുന്നത്. ആറാട്ടിന് തിരക്കഥ ഒരുക്കിയ ഉദയ കൃഷ്ണ തന്നെയാണ് ഈ മമ്മൂട്ടി ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. വരുന്ന ദിവസങ്ങളിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഒരു പോലീസ് ഓഫീസർ ആയാണ് മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുക എന്നാണ് അറിയാൻ കഴിയുന്നത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് ഈ ചിത്രം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത് ആർ ഡി ഇല്ലുമിനുഷൻസിന്റെ ബാനറിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ അധികം വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ് നടി സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇവരെ കൂടാതെ വേറെയും ഒരുപാട് താരങ്ങൾ ചിത്രത്തിൽ ഉണ്ട് എന്നാണ് വിവരങ്ങൾ. എറണാകുളം, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, പൂയം കുട്ടി എന്നിവിടങ്ങളിൽ ആണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. മമ്മൂട്ടിയെ നായകനാക്കി 2010 ൽ പുറത്ത് വന്ന പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ-മമ്മൂട്ടി കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്പകൽ നേരത്ത് മയക്കം, നിസാം ബഷീർ ചിത്രം റോഷ്റാക്ക്, തെലുങ്ക് ചിത്രം ഏജന്റ് എന്നീ ചിത്രങ്ങൾ ആണ് മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച് ഇനി പുറത്ത് വരാൻ ഉള്ള ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വർങ്ങള്ക്കു ശേഷം പഴയ ഉശിരൻ പോലീസ് വേഷത്തിൽ വീണ്ടും പാപ്പാനിലുടെ തിരിച്ചു വരവിനൊരുങ്ങി സുരേഷേട്ടൻ

മോളിവുഡ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി 22 വർഷങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘പാപ്പൻ’ എന്ന…

പുഷ്പ ടുവിൽ ഫഹദ് ഇല്ല, പകരം അർജുൻ കപൂർ?

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ നായകനാക്കി സുകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം…

ആ വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ ദിലീപ് ജനപ്രിയനായകൻ എന്നതിനേക്കാൾ മുകളിൽ എത്തിയേനെ…

ദിലീപ് എന്ന നടന്റെ അഭിനയത്തെ ശരിയായി ചൂഷണം ചെയ്യാൻ കഴിഞ്ഞത് സംവിധായകൻ ടി വി ചന്ദ്രന്…

ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ ദളപതി വിജയ്, വാർത്ത ആഘോഷമാക്കി ആരാധകർ

പ്രേക്ഷകർ കിങ് ഖാൻ എന്നും SRK എന്നും ഒക്കെ ആരാധനയോടെ വിളിക്കുന്ന ബോളിവുഡ് മെഗാ സ്റ്റാർ…