ഏഷ്യാനെറ്റ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ അവതാരകൻ. ബിഗ് ബോസിന്റെ നാലാം സീസൺ കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. ദിൽഷാ പ്രസന്നൻ ആയിരുന്നു ബിഗ് ബോസ് നാലാം സീസണിലെ വിജയി ആയി തെരഞ്ഞെടുക്കപ്പെട്ടത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷാ പ്രസന്നൻ.
ബിഗ് ബോസ് നാലാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. എല്ലാവരും ബിഗ്എ ബോസ് നാലാം സീസണിൽ വിജയി ആകും എന്ന് വിചാരിച്ചിരുന്ന ആളാണ് ഡോക്ടർ റോബിൻ. എന്നാൽ വളരെ അപ്രതീക്ഷിതമായി ഡോക്ടർ റോബിൻ ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. സഹ മത്സരാർത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ഡോക്ടർ റോബിൻ ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ടത്. റോബിനെ പുറത്താക്കിയതിന് എതിരെ റോബിൻ ആർമി ശക്തമായി പ്രതികരിച്ചിരുന്നു.
ഇപ്പോൾ റോബിനെ പറ്റി ഒരു ആരാധകൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. പരസ്യമായി വിമർശിക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന വ്യക്തി ആണ് ഡോക്ടർ റോബിൻ എന്നും ലോകത്തിലെ ഭൂരിഭാഗം പെൺകുട്ടികളും റോബിനെ ഭർത്താവായി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ആണെന്നും ആണ് വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ ഇട്ട പോസ്റ്റിൽ ആരാധകൻ പറയുന്നത്.
ഒരുപാട് പേർ ഈ അഭിപ്രായത്തോട് യോജിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. എന്നാൽ വേറെ ചിലർ ഇതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. അഭിപ്രായം പറയുമ്പോൾ സ്വന്തം കാര്യം പറഞ്ഞാൽ മതി എന്നും എല്ലാവരുടെയും കാര്യം താൻ ഒറ്റക്ക് അങ്ങ് തീരുമാനിക്കണ്ട എന്നുമാണ് അവരുടെ മറുപടി.