അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ.ജീവിതം തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം.കമ്മീഷണർ,മാഫിയ,നരസിംഹം,വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത എക്കാലത്തെയും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളാണ്.പ്രശസ്ത നടൻ സുരേഷ് ഗോപി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ഒരു ചൂടുള്ള നായകൻ എന്ന ഒരു പേര് സമ്പാദിച്ചത്.

പ്രിത്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷൈജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഇത്‌ ബോക്സ്‌ ഓഫീസിൽ വൻ വിജയം കരസ്തമാക്കിയിരിക്കുകയാണ്. സിനിമ ജീവിതത്തിലെ എട്ട് വർഷത്തെ ഇടവേളക്ക് ശേഷം ശക്തമായ ഒരു തിരിച്ചുവരവാണ് കടുവയിലൂടെ ഷാജി കൈലാസ് നടത്തിയിരിക്കുന്നത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു.ഈ കോമ്പിനേഷൻ മലയാളി സിനിമ പ്രേഷകർക്ക് ഒരു ഹരം തന്നെയായിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് മസാല എന്റർടൈനർ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഷാജി കൈലാസ് . ഫില്‍മി ഹൂഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.നല്ലൊരു സ്ക്രിപ്റ്റ് കിട്ടാൻ കാത്തിരിക്കുകയാണെന്നും അങ്ങനൊന്ന് കിട്ടിയാൽ തീർച്ചയായും തന്റെ അടുത്ത ചിത്രം ലാലേട്ടനെ വെച്ചിട്ടുള്ള ഒരു ഹെവി പടമായിരിക്കും എന്ന് വ്യക്തമാക്കി. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എലോൺ.പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന് ഏറ്റവും വലിയ പ്രത്യേകത. ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ സിനിമയിൽ താൻ പൂർണനായി തൃപ്തനായിരുന്നില്ല ; ചിരഞ്ജീവി

പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലൂസിഫർ…

തന്നെ കയറിപിടിക്കാൻ ശ്രെമിച്ചവന്റെ ചെകിട്ടത്തടിച്ച് സാനിയ ഇയപ്പൻ

മോളിവുഡിൽ നായികയായി എത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സാനിയ ഇയപ്പൻ. ക്വീൻ…

ദളപതി വിജയിക്ക് തന്റെ ഫാൻസിനെ പേടിയാണ്, വെളിപ്പെടുത്തി സംവിധായകൻ

ഇന്ത്യൻ സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്.…

അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണെന്ന് ആളുകൾ പറയുന്നത് കേൾക്കാം, എന്നാൽ വീട്ടിൽ വരുന്ന അദ്ദേഹത്തിന് എന്നും ഞാൻ ആയിരുന്നു കൂട്ടുകാരൻ ;മണിയുടെ മകൾ!

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നടനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു.തന്മയത്വമാർന്ന…