അന്താരാഷ്ട്ര തലത്തില്‍ തന്നെ സമീപകാലത്ത് ശ്രദ്ധ നേടിയ സംവിധായകനണ് ലിജോ ജോസ് പല്ലിശേരി.മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.ചിത്രത്തിന്റെ ടീസർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
ഗൌരവം എന്ന തമിഴ് ചിത്രത്തില്‍ ശിവാജി ഗണേശന് അവതരിപ്പിച്ച സംഭാഷണം മമ്മൂട്ടി ഒരു മദ്യശാലയില്‍ അവതരിപ്പിക്കുന്നതാണ് ടീസറില്‍ ഉള്ളത്.
ടീസറിൽ കാണിച്ചിരിക്കുന്ന ചുവപ്പ്,മഞ്ഞ എന്നീ രണ്ടു കളറുകളും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും സൂചന നല്‍കുന്നതാണ്. ശിവാജിയുടെ ഇരട്ട വേഷങ്ങളുടെ സംഭാഷണങ്ങളെ മമ്മൂട്ടി മാറി മാറി അവതരിപ്പിക്കുന്നതാണ് ടീസറിൽ പുറത്തിറങ്ങിയിരിക്കുന്നത്.ആരാധകരെല്ലാം വലിയ പ്രതീക്ഷയിലാണ് ഇരിക്കുന്നത്
പ്രകടനം കൊണ്ട് ഞെട്ടിക്കാൻ പോകുന്ന മറ്റൊരു മമ്മൂട്ടി ചിത്രമായിരിക്കും എന്നതിൽ സംശയമില്ല.
ബീഷ്മ പാർവ്വം,പുഴു സി ബി ഐ 5 എന്നവായാണ് ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം.ബീഷ്മ പാർവ്വം ബോക്സോഫീസിൽ വൻ വിജയം കരസ്ഥമാക്കി. അമൽ നീരദ് ആയിരുന്നു ചിത്രത്തിലെ സംവിധായകൻ.