ബോളിവുഡിലെ പ്രശസ്ത ആയ നടിമാരിൽ ഒരാളാണ് കരീന കപൂർ. ബോളിവുഡിലെ ഒട്ടുമിക്ക താര രാജാക്കന്മാരുടെ സിനിമകളിലും അഭിനയിച്ചിട്ടുള്ള കരീന ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ കൂടിയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് നാട്ടിൽ മാത്രം അല്ല ലോകമെമ്പാടും ഒരുപാട് ആരാധകർ ഉള്ള താരമാണ് സൂര്യ.
എന്നാൽ സൂര്യയെ പറ്റി കരീന കപൂർ പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്ക് സൂര്യയെ അറിയില്ല എന്നാണ് കരീന പറഞ്ഞത്. ഇത് ഒരുപാട് വിവാദങ്ങൾക്ക് കാരണം ആയി മാറിയിരുന്നു. 2014 ൽ റിലീസ് ആയ സൂര്യ-ലിങ്കു സ്വാമി ചിത്രമായ അഞ്ചാനിൽ ഒരു നൃത്ത രംഗത്തിന് വേണ്ടി കരീനയെ സമീപിച്ചിരുന്നു എന്ന് വാർത്തകൾ പരന്നിരുന്നു. ഇതിനെപ്പറ്റി അവതാരകൻ ഒരു ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ ആയിരുന്നു സൂര്യയും ലിങ്കു സ്വാമിയും ആരാണെന്നും അവരെ താൻ കണ്ടിട്ട് പോലും ഇല്ലെന്നും കരീന പറഞ്ഞത്. ഹിന്ദി വിട്ട് മറ്റൊരു ഭാഷയിലും അഭിനയിക്കാൻ തനിക്ക് താത്പര്യം ഇല്ലെന്നും കരീന പറഞ്ഞു. അതിപ്പോൾ ഹോളിവുഡ് ആണെങ്കിൽ പോലും താൻ അഭിനയിക്കില്ല എന്നാണ് കരീന പറയുന്നത്.
എന്നാൽ കരീനയുടെ ഈ പരാമർശം ഒരുപാട് വിവാദങ്ങൾക്ക് ഇടയ്ക്കിയതോട് കൂടി ഇതിന് വിശദീകരണം ആയി കരീന തന്നെ രംഗത്ത് വന്നിരുന്നു. എനിക്ക് അവരെ അറിയില്ല എന്നത് സത്യം ആണ്. അവരെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ അതിന് അർത്ഥം എനിക്ക് സൂര്യയെ അറിയില്ല എന്നല്ല, അദ്ദേഹം തമിഴ് സിനിമയിലെ വലിയ താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു എന്നാണ് കരീന പിന്നീട് പറഞ്ഞത്. ആമിർ ഖാൻ നായകൻ ആയെത്തുന്ന ലാൽ സിങ് ചദ്ധ എന്ന സിനിമ ആണ് കരീന അഭിനയിച്ച് ഇനി പുറത്ത് വരാൻ ഉള്ളത്. ഒരുപാട് പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് ഈ ആമിർ ഖാൻ സിനിമ.