നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കിടുക്കിയതാണ് എന്ന വെളിപ്പെടുത്തലുമായി മുൻ ഡി ജി പി ആർ ശ്രീലേഖ രംഗത്തെത്തിയിരിക്കുകയാണ്.കഴിഞ്ഞ ദിവസമായിരുന്നു ആര് ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിനെതിരെ തെളിവുകൾ ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം വ്യാജ തെളിവുകൾ ഉണ്ടാക്കി ദിലീപിനെ കുടുക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു.
കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും പ്രതി പൾസർ സുനി ക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു.ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് കേസിന്റെ വിചാരണ നടപടികള്‍ അവസാനിച്ചതിനാല്‍ ആണെന്നും ആര്. ശ്രീലേഖ വ്യക്തമാക്കി. തനിക്ക് പറയാനുള്ളതെല്ലാം വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ടെന്നും, തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാന്‍ കഴിയില്ലെന്നും ശ്രീലേഖ പറയുന്നു. നിയമം അറിയാത്തവര്‍ ആണ് ഇങ്ങനെയെല്ലാം പറയുന്നതെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നടന്ന നടീനടൻമാരുടെ യോഗത്തിനാണ് ഇതിനുപിന്നിൽ ഒരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയർന്നതും, പിന്നീട് സംശയത്തിന്റെ പേരിൽ മാത്രമാണ് ദിലീപിന്റെ പേര് പ്രസ്ഥാനത്ത് വന്നതെന്നും മാധ്യമങ്ങൾ ഇതിനെ വളച്ചൊടിച്ചതാണ് എന്നും പറഞ്ഞു. ദിലീപാണ് കുറ്റം ചെയ്തതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. ശ്രീലേഖയുടെ ഈ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.