വിജയുടെ അറബിക് കുത്ത് 150 മില്യൺ വ്യൂസ് നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. വിജയുടെ അവസാനമായി പുറത്തിറങ്ങിയ ബീസ്റ്റ് ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയെങ്കിലും നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശിവകാർത്തികേയൻ നായകനായി അഭിനയിച്ച ഡോക്ടർ എന്ന ചിത്രത്തിന്റെ സംവിധായകനായ നെൽസൺ ദിലീപ് കുമാർ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ.
അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളായ കോലമാവ് കോകില, ഡോക്ടർ എന്നിവ ബ്ലാക്ക് ഹ്യൂമറിന് പ്രാധാന്യം നല്കികൊണ്ടുള്ളവയായിരുന്നു, അതുകൊണ്ടു തന്നെ ബീസ്റ് എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വലുതായിരുന്നു. കൂടാതെ ചിത്രത്തിലെ വിജയ് യുടെ പോസ്റ്റർ ബ്ലാക്ക് പേപ്പർ ശൈലിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. തെലുങ്ക് നായിക പൂജ ഹെഗ്ഡെ ഈ ചിത്രത്തിലൂടെ തമിഴ് സിനിമ രംഗത്തേക്ക് ഒരു മികച്ച തിരിച്ചുവരവ് നടത്തി. വിടിവി ഗണേഷ്, യോഗി ബാബു എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
സൈനികനായിരുന്ന വിജയ് വിടിവി ഗണേഷ് കമ്പനിക്ക് വേണ്ടി സെക്യൂരിറ്റി ജോലികൾക്കായി ഒരു മാളിൽ പോകുകയും, തുടർന്ന് തീവ്രവാദികളുടെ അധിനിവേശം നടന്നിട്ടുണ്ടെന്ന് നായകൻ മനസ്സിലാക്കുകയും അവരുടെ കയ്യിൽ കുടുങ്ങിപ്പോയ ആളുകളെ നായകൻ എങ്ങനെ രക്ഷിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥാതന്തു. ഒരു മാളിൽ നടക്കുന്ന കഥയിൽ, പ്രണയം, ആക്ഷൻ, ഇമോഷൻ, കോമഡി എന്നിങ്ങനെ എല്ലാ ചേരുവകൾക്കും അതാതു പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കിയ ചിത്രമാണിത്.
എന്നാൽ 250 കോടിയോളം മാത്രമാണ് ചിത്രം കളക്ഷൻ നേടിയത്. 150 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. റിലീസ് ചെയ്ത അതെ ദിവസം യാഷിന്റെ kgf 2 റിലീസ് ചെയ്തതാണ് കളക്ഷൻ കുറയാൻ കാരണമെന്ന് പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ ബീസ്റ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് മാസ് ഹിറ്റായിരുന്നു. ബിഗ് സ്ക്രീൻ സെലിബ്രിറ്റികൾ, കായികതാരങ്ങൾ തുടങ്ങി നിരവധി പേരാണ് രാജ്യത്തുടനീളം പ്രചരിച്ച ഈ ഗാനത്തിന് ഇൻസ്റ്റാഗ്രാമിൽ റീലുണ്ടാക്കിയത്.
ഈ സാഹചര്യത്തിൽ ചിത്രം പുറത്തിറങ്ങി ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും ഈ ഗാനത്തിന്റെ ജനപ്രീതി ഇപ്പോഴും കുറഞ്ഞിട്ടില്ല. നിലവിൽ ഈ ഗാനം 150 മില്യൺ വ്യൂസ് കവിഞ്ഞതാണ് പുതിയ വിശേഷം. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ വാരിസു എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. രശ്മിക മന്ദന്നയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.