മലയാള സിനിമാ ലോകത്തെ അറിയപ്പെടുന്ന നടനാണ് ശ്രീജിത്ത്‌ രവി. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ടി. ജി. രവിയുടെ മകൻ എന്ന പാരമ്പര്യവുമായാണ് ശ്രീജിത്ത്‌ രവി സിനിമയിലേക്ക് കടന്നു വന്നത്. ദിലീപ് നായകനായ ചാന്ത്പൊട്ട് എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ വേഷമാണ് ശ്രീജിത്ത്‌ രവിയെ ശ്രദ്ധിക്കപ്പെടുന്ന താരമാക്കി മാറ്റിയത്. അച്ഛനെ പോലെ വില്ലൻ വേഷങ്ങളിൽ അഭിനയജീവിതം ആരംഭിച്ച ശ്രീജിത്ത്‌ രവി ഹാസ്യ കഥാപാത്രങ്ങളെയും അനായാസം കൈകാര്യം ചെയ്തു.

എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് താരം പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. അയ്യന്തോൾ എസ്. എൻ. പാർക്കിനടത്തുള്ള ഫ്ലാറ്റിന് മുന്നിൽ നിന്നിരുന്ന പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തി എന്നതായിരുന്നു കേസ്. പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് തൃശൂർ വെസ്റ്റ് പോലിസ് ശ്രീജിത്ത്‌ രവിയെ അറസ്റ്റ് ചെയ്തത്. താരം ചെയ്ത കുറ്റകൃത്യം അടുത്തുള്ള സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് ആദ്യമായല്ല ശ്രീജിത്ത്‌ രവി അറസ്റ്റിലാവുന്നത്. ഇതിന് മുൻപും നഗ്നതാ പ്രദർശനത്തിന്റെ പേരിൽ താരം പോലിസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.

പോക്സോ കേസിൽ അറസ്റ്റിലായതിനു പിന്നാലെ ശ്രീജിത്ത്‌ രവിയുടെ ഒരു ഇന്റർവ്യൂ വിവാദം ആകുകയാണ്. നടിയും അവതാരകയുമായ സുബി സുരേഷിന് ശ്രീജിത്ത്‌ രവിയും ഭാര്യയും നൽകിയ ഇന്റർവ്യൂ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇഷ്ടപ്പെട്ട പെൺകുട്ടിയെ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, “ഒന്നരക്കൊല്ലം പ്രണയം കൊണ്ട് പോയി. ഇനിയും കൂടുതല്‍ മുന്നോട്ട് പോയാല്‍ എന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാവും. അതിന് മുന്‍പേ അങ്ങ് കെട്ടി..” എന്നാണ് ശ്രീജിത്ത്‌ രവി മറുപടി പറയുന്നത്. തമാശ രൂപേണയാണ് താരം ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത് എങ്കിലും, താരത്തിന്റെ സ്വഭാവ വൈകല്യവുമായും കേസുമായും ബന്ധപ്പെടുത്തിയാണ് സോഷ്യൽ മീഡിയ ചർച്ചകൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ലൂസിഫറി’ന്റെ രണ്ടാം ഭാ​ഗം എമ്പുരാൻറെ ചിത്രീകരണം ഉടനെ തുടങ്ങുമെന്ന് റിപ്പോർട്ട്

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഏമ്പുരാൻ.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ…

ദളപതി 67 മുഴുനീള ആക്ഷന്‍ ചിത്രം ; ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’.മാസ്റ്ററി’ന് ശേഷം ഇരുവരും…

ആരാധകർക്ക് ഓണസമ്മാനമായി എലോണിന്റെ പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എലോൺ.പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍…

അഭിമുഖത്തിനിടെ അവതാരികയോട് മോശമായി സംസാരിച്ച നടൻ ശ്രീനാഥ് ഭാസിക്കെതിരെ മരട് പോലീസ് കേസെടുത്തു

ചട്ടമ്ബി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ നടന്‍…