എംടിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും.ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യവാരത്തോടെ ആരംഭിച്ചു കഴുഞ്ഞു.എംടിയും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ചിത്രത്തിന്റെ കഥയും തിരക്കഥയും എംടിയുടേത് തന്നെയാണ്.സന്തോഷ് ശിവന് ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മോഹന്‍ലാല്‍, പ്രിയദര്ശന്, സന്തോഷ് ശിവന്, സാബു സിറില്‍ തുടങ്ങിയ പ്രതിഭകള്‍ 1995ലെ ചിത്രം കാലാപാനിയ്ക്ക് ശേഷം ഒന്നിക്കുന്നു എന്നത് മറ്റൊരു പ്രത്യേകത ആണ്.
1970 പി എൻ മേനോൻ മധുവിനെയും ഉഷ നന്ദിനിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെള്ളിത്തിരയിൽ ചിത്രികരിച്ച ഓളവും തീരവും എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം.ചിത്രത്തിൽ മധു അവതരിപ്പിച്ച ബാപ്പൂട്ടിയുടെ വേഷമാണ് മോഹൻലാൽ ചെയ്യുന്നത്.എന്നാൽ സൈനബ ആരാണ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.ഹൃദയ സ്പർശിയായ പുതിയൊരു ആവിഷ്കാരമായി നമുക്ക് ഈ ചിത്രത്തെ കാണാം.
ഇപ്പോഴിതാ ഒലാവ് തീരവും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഷൂട്ടിങ് ചിത്രങ്ങളും വിഡിയോകളുമാണ് വൈറൽ ആകുന്നത്.ഇത് കണ്ട ആരാധകരും ഞെട്ടിയിരിക്കുകയാണ്.ഒരു ഡ്യൂപ്പ് പോള്‍ ഇല്ലാതെ ഈ മഴക്കാലത്തു കുത്തിയൊഴുകുന്ന നദിയിലൂടെ മോഹൻലാൽ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.വേറെ ഏതെങ്കിലും ഇന്ടസ്ട്രിയിലാണെങ്കിൽ ഒന്നുകിൽ സെറ്റ് ഇട്ടോ അല്ലെങ്കിൽ ഡ്യൂപ്പിനെ വെച്ചോ ചെയ്യും.വീഡിയോ ഇപ്പൊ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമായി കഴിഞ്ഞു.അതുപോലെ തന്നെ മുള്ളൻകൊല്ലി എന്ന നാടും അവിടുത്തെ പുഴയും ആ പുഴയിൽ നിറഞ്ഞു നീന്തുന്ന വേലായുധനും ജനങ്ങൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്.നരനിൽ മോഹൻലാൽ എടുത്ത റിസ്കുകൾ നമുക്കറിയാം. അന്ന് അപകടസാധ്യതകൾ ഏറെയുണ്ടായിട്ടും നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴയിൽ അദ്ദേഹം നീന്തി തുടിച്ചത് സിനിമയോടുള്ള അതിയായ ആഗ്രഹവും ഉത്തരവാദിത്വം ഒന്നുകൊണ്ട് തന്നെയാണ്.മുള്ളൻകൊല്ലി വേലായുധനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആയിരുന്നു ഓളവും തീരവും എന്ന ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നമുക്ക് കാണാൻ സാധിച്ചത്.വേലായുധനെപ്പോലെ തന്നെ ഒരു ശക്തമായ കഥാമാത്രമായിരിക്കും ബാപ്പൂട്ടിയുടേത് എന്ന പ്രതീക്ഷയിലാണ് ആരാധകർ.