സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ലൂസിഫർ.ചിത്രം ബോസ്‌ഓഫീസിൽ വൻ വിജയം കൈവരിച്ചു.താരത്തിന്റെ ചിലവാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ലൂസിഫർ എന്ന ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടെന്നും വേണമെങ്കിൽ പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്‌സ് എന്ന് വിളിക്കാമെന്നും പറഞ്ഞു.ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വി നായകനായി അഭിനയിച്ച കടുവ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന ഇന്റർവ്യൂവിലാണ് ഇത്തരമൊരു വെളിപ്പെടുത്താൽ ഉണ്ടായത് .താരത്തിന്റെ വാക്കുകൾ കേട്ട് സിനിമ ലോകം മുഴുവനും ആകാംക്ഷയിലാണ് .ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ ചിത്രത്തെ കുറച്ചുകൂടി വികസിപ്പിക്കുമെന്നും ആദ്യ ഭാഗത്തിൽ കണ്ടതിന്റെ പിന്നിൽ കുറച്ചുകൂടെ ദുരൂഹതയുള്ള കാര്യങ്ങൾ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നും പറഞ്ഞു.

അതോടൊപ്പം തന്നെ മമ്മൂട്ടിയെ നായകനാക്കി എനിക്ക് ഒരു ചിത്രം ചെയ്താൽ കൊള്ളാം എന്നുണ്ടന്നും,അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ചിന്തയിലാണ് എന്നും പറഞ്ഞു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാനും ടൈസണും ശേഷമായിരിക്കും മെഗാസ്റ്റാറുമൊത്തുള്ള ചിത്രം.മിഴില്‍ കൈതിയും വിക്രവും ഒക്കെ വെച്ച്‌ ലോകേഷ് കനകരാജ് യൂണിവേഴ്സ് തുടങ്ങിയതുപോലെ പൃഥ്വിരാജും ഒരു സിനിമാറ്റിക് യൂണിവേഴ്സ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്റ്റീഫന്‍ നെടുമ്ബള്ളിയുടെ കഥ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ എന്ന ചിത്രം കൊണ്ട് അവസാനിക്കില്ല എന്നും അത് ഇനിയും തുടരുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ മമ്മൂട്ടിക്ക് ഒരു മാസ്സ് എൻട്രി ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.അങ്ങനെയെങ്കിൽ ഒരുപാട് കാലത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാറും മലയാളത്തിന്റെ സൂപ്പർ സ്റ്റാറും ഒന്നിക്കുന്ന ചിത്രമായിരിക്കും അത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രത്തിൽ നായകനായി മമ്മൂട്ടി

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്.പുലിമുരുകന് ശേഷം…

ലാലേട്ടൻ ജ്യൂസ്‌ കുടിച്ച അതെ ഗ്ലാസിൽ തന്നെ ജ്യൂസ്‌ കുടിക്കാൻ ഉള്ള മഹാഭാഗ്യം എനിക്കുണ്ടായി, സന്തോഷം പങ്കുവെച്ച് സ്വാസിക

സീരിയൽ രംഗത്ത് നിന്ന് വന്ന് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി ആണ് സ്വാസിക. മലയാള…

ഭീഷ്മപർവ്വത്തിന്റെ കളക്ഷൻ റെക്കോർഡ് റോഷോക്ക് തകർക്കുമോ?

പ്രഖ്യാപന ശേഷം മുതൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ വാർത്തകളിലും നിറഞ്ഞു നിൽക്കുന്ന ചലച്ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ്…

വീണ്ടും നൂറ്‌ കോടി ക്ലബ്ബിൽ ഇടംപിടിച്ച് സൂപ്പർസ്റ്റാർ ശിവകാർത്തികേയൻ ചിത്രം, ചരിത്ര വിജയമായി ഡോൺ

ശിവകാർത്തികേയനെ നായകൻ ആക്കി നവാഗതനായ സിബി ചക്രവർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്ത് മെയ്‌ 13…