അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന സിനിമയായ കുടുക്ക് 2025 ന്റെ ടീസർ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇന്റിമസി സീനുകളും ത്രില്ലിംഗ് സീനുകളും നിറഞ്ഞതായിരുന്നു ടീസർ. ടീസറിലെ നടൻ കൃഷ്ണ ശങ്കറുമൊത്തുള്ള നടി ദുർഗ കൃഷ്ണയുടെ ലിപ് ലോക്ക് സീൻ വളരെ വിവാദങ്ങളും വിമർശനങ്ങളും ഉണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് ദുർഗ കൃഷ്ണയെയും ഭർത്താവിനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുന്ന സാഹചര്യം ഉണ്ടായി. ഇതിനു മുൻപ് ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉടൽ എന്ന സിനിമയിലെ ധ്യാൻ ശ്രീനിവാസനുമൊത്തുള്ള ദുർഗ കൃഷ്ണയുടെ ഇന്റിമസി സീനുകളും നിരവധി വിമർശനങ്ങൾക്ക് കാരണമായിരുന്നു. അന്ന് നടി തന്നെ വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ ദുർഗയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ഫേസ്ബുക് അക്കൗണ്ടിലൂടെ മറുപടി നൽകിയിരിക്കുകയാണ് നടൻ കൃഷ്ണ ശങ്കർ. ‘ദുർഗ കൃഷ്ണയുടെ ഭർത്താവിനെ നട്ടെല്ലില്ലാത്തവൻ എന്ന് വിളിക്കുന്ന എത്രപേർക്ക് അദ്ദേഹത്തെ പോലെ സ്വന്തം ഭാര്യയോട് സ്നേഹവും ബഹുമാനവും ഉണ്ട്..’ എന്നാണ് കൃഷ്ണ ശങ്കർ ചോദിച്ചിരിക്കുന്നത്. ദുർഗയ്ക്കൊപ്പം ലിപ് ലോക്ക് സീനിൽ അഭിനയിച്ച കൃഷ്ണ ശങ്കറിന് വിമർശനങ്ങൾക്ക് ഒന്നും നേരിടേണ്ടി വരുന്നില്ല. സ്ത്രീകൾക്കെതിരെ മാത്രമാണ് സോഷ്യൽ മീഡിയയിലെ തെറിവിളികൾ കൂടുതലും. ഇത്തരമൊരു സാഹചര്യം നമ്മൾ തന്നെ മാറ്റിയെടുക്കണമെന്നും കൃഷ്ണ ശങ്കർ പറയുന്നു.

അവസാനമായി ‘ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.’ എന്നു കൂടി പറഞ്ഞാണ് കൃഷ്ണ ശങ്കർ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിനു സമാനമായി ഇതേ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് കുടുക്ക് എന്ന സിനിമയുടെ സംവിധായകൻ ബിലഹരിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹവും അഭിപ്രായം പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉണ്ണി മുകുന്ദൻ ചിത്രത്തിൽ വില്ലനായി എത്തുന്നത് ബിഗ് ബോസ്സ് താരം റോബിൻ രാധാകൃഷ്ണൻ…!

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ജനശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ്…

എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ : ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ യുവാ നടൻമാരിൽ മുൻനിരയിൽ നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ.2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു…

മമ്മുട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു? മലയാളത്തിലെ ആദ്യ ആയിരം കോടി ചിത്രമാകുമോ?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

തുടർച്ചയായി സൂപ്പർഹിറ്റുകളുമായി മെഗാസ്റ്റാർ ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി.…